മൈസൂരു: ഗ്യാസ് ഗീസറിൽ നിന്ന് വിഷവാതകം ശ്വസിച്ച് സഹോദരിമാർക്ക് ദാരുണാന്ത്യം. മൈസൂരു പെരിയപട്ണ സ്വദേശികളായ ഗുൽപം താജ് (23), സിമ്രാൻ താജ് (20) എന്നിവരാണ് കുളിമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
ഒരു ചടങ്ങിൽ പങ്കെടുക്കാനായി ഒരുങ്ങുന്നതിനിടെയാണ് അപകടം. ഒരുമിച്ച് കുളിക്കാനായി കുളിമുറിയിൽ പ്രവേശിച്ച ഇരുവരെയും ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുകാണാത്തതിനെ തുടർന്ന് പിതാവ് അൽത്താഫ് വാതിൽ തകർത്ത് അകത്ത് കടക്കുകയായിരുന്നു.
അബോധാവസ്ഥയിൽ കണ്ടെത്തിയ മക്കളെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുളിമുറിക്ക് ആവശ്യമായ വായുസഞ്ചാരം ഇല്ലാതിരുന്നതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ഗീസറിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് ചോർച്ചയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവർ വാടകവീട്ടിലാണ് താമസിച്ചിരുന്നത്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

