കൊല്ലം: മൊസാംബിക്കിലെ ബെയ്റ തുറമുഖത്തുണ്ടായ കപ്പലപകടത്തിൽ ജീവൻ നഷ്ടപ്പെട്ട തേവലക്കര സ്വദേശി ശ്രീരാഗിന് ജന്മനാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
പുലർച്ചെയോടെ കൊച്ചിയിലെത്തിച്ച ഭൗതികദേഹം റോഡ് മാർഗ്ഗം വീട്ടിലെത്തിക്കുകയായിരുന്നു. വീട്ടുവളപ്പിൽ നടന്ന പൊതുദർശനത്തിൽ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു.
പതിനൊന്ന് മണിയോടെ തറവാട്ട് വളപ്പിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ഈ മാസം 16-നായിരുന്നു ക്രൂ ചേഞ്ചിനിടെ ശക്തമായ തിരമാലയിൽപ്പെട്ട് ശ്രീരാഗ് സഞ്ചരിച്ച ബോട്ട് മറിഞ്ഞത്.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

