വൈദ്യുതി ബില്‍, ഒടിടി സബ്സ്ക്രിപ്ഷന്, മ്യൂച്വല്‍ ഫണ്ട് SIP തുടങ്ങി നിരവധി പ്രതിമാസ അടവുകളുടെ തീയതികള്‍ ഓര്മ്മിച്ചുവെക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ക്ക് ഇനി വിട. നിങ്ങളുടെ എല്ലാ പണമിടപാടുകളും കൃത്യസമയത്തും സുരക്ഷിതമായും പൂര്‍ത്തിയാക്കാന്‍ യുപിഐ ഓട്ടോ പേ സഹായിക്കുന്നു.
നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (NPCI) അവതരിപ്പിച്ച ഈ നൂതന സംവിധാനം ഉപയോക്താക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിക്കഴിഞ്ഞു. യുപിഐ ഓട്ടോ പേയുടെ പ്രവര്‍ത്തനം എങ്ങനെ? ഓണ്‍ലൈന്‍ സ്ട്രീമിംഗ്, ഇന്‍ഷുറന്‍സ്, ഇഎംഐ, മ്യൂച്വല്‍ ഫണ്ട് എസ്ഐപി പോലുള്ള ആവര്‍ത്തന സ്വഭാവമുള്ള പേയ്മെന്റുകള്‍ക്കായി യുപിഐ ആപ്പ് വഴി ഓട്ടോപേ മാന്‍ഡേറ്റ് സെറ്റ് ചെയ്യാന്‍ ഈ സംവിധാനം സൗകര്യമൊരുക്കുന്നു.
നിങ്ങള്‍ നല്കുന്ന തീയതിയില്‍ പണം അക്കൗണ്ടില്‍ നിന്ന് ഓട്ടോമാറ്റിക്കായി ഡെബിറ്റ് ആകും. ദൈനംദിനം, ആഴ്ച, മാസം, വര്‍ഷം എന്നിങ്ങനെയുള്ള വിവിധ കാലയളവുകളിലേക്ക് പേയ്മെന്റുകള്‍ ക്രമീകരിക്കാം എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
ഓരോ തവണ പണം പിന്‍വലിക്കുന്നതിന് മുന്‍പും ഉപയോക്താവിന് അറിയിപ്പ് ലഭിക്കും. ഇത് പൂര്‍ണ്ണമായ സുതാര്യതയും നിയന്ത്രണവും ഉറപ്പാക്കുന്നു.
സങ്കീര്‍ണ്ണമായ നടപടികളില്ലാതെ തന്നെ യുപിഐ ആപ്പിലൂടെ ഓട്ടോപേ നിര്‍ദേശങ്ങള്‍ എളുപ്പത്തില്‍ മാറ്റം വരുത്താനും, താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും, പൂര്‍ണ്ണമായി റദ്ദാക്കാനും സാധിക്കും. വ്യത്യസ്ത അടവ് തീയതികളുള്ള ഒന്നിലധികം ബില്ലുകള്‍ കൈകാര്യം ചെയ്യുക എന്നത് പലപ്പോഴും ശ്രമകരമാണ്.
യുപിഐ ഓട്ടോപേ ഉപയോഗിക്കുന്നതിലൂടെ പേയ്മെന്റുകള്‍ ഒന്നും തന്നെ മുടങ്ങാതെ കൃത്യസമയത്ത് നടക്കുന്നുവെന്ന് ഉറപ്പാക്കാം. ഇത് വഴി, വൈകി അടയ്ക്കുന്നതിനുള്ള പിഴയും (ലേറ്റ് ചാര്‍ജ്) സേവനങ്ങള്‍ തടസ്സപ്പെടുന്ന സാഹചര്യവും ഒഴിവാക്കാന്‍ സാധിക്കും.
എന്‍പിസിഐയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഓരോ ഇടപാടും യുപിഐയുടെ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് നടക്കുന്നത്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

