മസ്കറ്റ്: ഒമാൻ സന്ദർശനത്തിന്റെ ഭാഗമായി മസ്കറ്റിൽ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സമീപ വർഷങ്ങളിൽ കേരളം കൈവരിച്ച പുരോഗതിയെക്കുറിച്ചും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികളെക്കുറിച്ചും അദ്ദേഹം ചടങ്ങിൽ വിശദീകരിച്ചു.
ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ്, എം.എ.
യൂസഫലി, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ചെയർമാൻ ഷെയ്ഖ് ഫൈസൽ ബിൻ അബ്ദുള്ള അൽ റവാസ്, മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ.
ജയതിലകൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കേരളത്തിന്റെ യഥാർത്ഥ കഥ വികസനത്തിന്റേതാണെന്നും ഇനിയും ബഹുദൂരം മുന്നോട്ട് പോകാനുണ്ടെന്നും ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തിന്റെ പുരോഗതിയാണ് സർക്കാരിന്റെ ലക്ഷ്യം. ജനങ്ങളോടാണ് സർക്കാരിന് പ്രതിബദ്ധതയുള്ളതെന്നും എതിർപ്പുകൾക്ക് മുന്നിൽ കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷ സർക്കാരിന്റെ വികസന നേട്ടങ്ങൾ ഓരോന്നായി വിശദീകരിച്ച മുഖ്യമന്ത്രി, കേരളത്തിന്റെ വളർച്ചയിൽ പ്രവാസികൾ നൽകിയ സംഭാവനകളെ എടുത്തുപറഞ്ഞു. നാടിന്റെ വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിലുണ്ടായ മുന്നേറ്റം പ്രവാസികളുടെ ജീവിതത്തിലും ഗുണപരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും നിലവിലുള്ള കുറവുകൾ പരിഹരിച്ച് മുന്നേറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രവാസികൾക്കായുള്ള വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. ഉദ്ഘാടനത്തിന് ശേഷം ആകർഷകമായ കലാപരിപാടികളും അരങ്ങേറി.
ഉദ്ഘാടന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ്, ചീഫ് സെക്രട്ടറി ഡോ.
എ. ജയതിലകൻ, മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ, നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ ഡോ.
എം.എ. യൂസഫലി, ഗൾഫാർ ഗ്രൂപ്പ് ചെയർമാൻ ഗൾഫാർ മുഹമ്മദലി, ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷ്റഫ്, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ്, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് അംഗവും ബദർ അൽ സമ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ അബ്ദുല്ലത്തീഫ് ഉപ്പള, സംഘാടക സമിതി കൺവീനർ വിൽസൻ ജോർജ്, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ചെയർമാൻ ബാബു രാജ്, മലയാളം മിഷൻ ഒമാൻ ചെയർമാൻ ഡോ.
രത്നകുമാർ എന്നിവർ പങ്കെടുത്തു. ലോക കേരള സഭാംഗങ്ങളായ ബിന്ദു, എലിസബത്ത് ജോസഫ്, നിസാർ സഖാഫി, ഗിരീഷ് കുമാർ, ഫാ.
ഏലിയാസ്, രാജേഷ്, ഷക്കീൽ, അജയൻ പൊയ്യാറ എന്നിവരും പരിപാടിയുടെ ഭാഗമായി. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

