പ്രയാഗ്രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ മാധ്യമപ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. ലക്ഷ്മി നാരായൺ സിങ് (പപ്പു സിങ് – 54) ആണ് കൊല്ലപ്പെട്ടത്.
ഉത്തർപ്രദേശ് ഹൈക്കോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡൻ്റ് അശോക് സിങിൻ്റെ അനന്തരവനാണ് ഇദ്ദേഹം. പ്രയാഗ്രാജിലെ ഹോട്ടലിന് സമീപത്ത് വച്ചാണ് പപ്പു സിങ് ആക്രമിക്കപ്പെട്ടത്.
ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ രണ്ട് ഡസനിലധികം കുത്തേറ്റ പാടുകൾ കണ്ടെത്തിയതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. കഴുത്തിലും വയറിലും കൈകളിലുമായാണ് കുത്തേറ്റ പരിക്കുകളുള്ളത്.
ഗുരുതരമായി പരിക്കേറ്റ് വഴിയിൽ വീണ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. എന്നാൽ പ്രയാഗ്രാജിലെ സ്വരൂപ് റാണി നെഹ്റു ആശുപത്രിയിലെത്തും മുൻപേ ഇദ്ദേഹം മരിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വിശാൽ എന്നയാൾ പൊലീസിൻ്റെ പിടിയിലായതായാണ് വിവരം. ആക്രമണത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

