ദില്ലി: റഷ്യൻ എണ്ണക്കമ്പനികൾക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിൽ എണ്ണ വാങ്ങുന്ന കാര്യത്തിൽ കടുത്ത നിലപാടുമായി ഇന്ത്യ. എണ്ണ കരാർ വിഷയത്തിൽ ഇരട്ടത്താപ്പ് ഇന്ത്യ അംഗീകരിക്കില്ലെന്നും തോക്കിൻ മുനയിൽ വ്യാപാര കരാർ ഒപ്പു വയ്ക്കാനാവില്ലെന്നും വാണിജ്യമന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി.
തിടുക്കപ്പെട്ടോ സമ്മർദത്തിലാക്കിയോ വ്യാപാരക്കരാറിലെത്താനാവില്ല. ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള ധാരണകൾ മാത്രമേ സാധ്യമാകൂവെന്ന് പീയുഷ് ഗോയൽ വ്യക്തമാക്കി.
ജർമനിയിൽ ബെർലിൻ ഡയലോഗിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ഉയർന്ന തീരുവയുടെ പശ്ചാത്തലത്തിൽ മുടങ്ങിയ വ്യാപാരക്കരാറിൽ തീരുമാനത്തിലെത്താൻ ഇന്ത്യയും യുഎസും നീക്കം നടത്തുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന.
നിലവിൽ നടക്കുന്ന ചർച്ചകൾക്ക് ഇന്ത്യ തയ്യാറാണെന്നും എന്നാൽ സമയപരിധി വച്ചുള്ള നീക്കങ്ങൾക്കില്ലെന്നും ഗോയൽ പറഞ്ഞു. ‘ഞങ്ങൾ അമേരിക്കയുമായി ചർച്ചകൾ നടത്തുന്നുണ്ട്, എന്നാൽ തിടുക്കത്തിലോ സമയപരിധി വച്ചോ ഭീഷണിക്ക് വഴങ്ങിയോ കരാറുകളിൽ ഏർപ്പെടാറില്ല’- ഗോയൽ വ്യക്തമാക്കി.
അദ്ദേഹം പറഞ്ഞു. ഉയർന്ന തീരുവയെ മറികടക്കാൻ ഇന്ത്യ പുതിയ വിപണികൾ കണ്ടെത്തുകയാണ്.
കയറ്റുമതിക്കാർക്ക് ന്യായമായ കരാറുകൾ ഉറപ്പാക്കും. പുറമേ നിന്നുള്ള സമ്മർദങ്ങൾക്കപ്പുറം ദീർഘകാല താൽപര്യങ്ങൾക്കാണ് ഇന്ത്യ പ്രാധാന്യം നൽകുന്നത്.
ഇന്ത്യയുടെ പങ്കാളിത്തങ്ങൾ പരസ്പര ബഹുമാനത്തിനു മുകളിലാണ്. അത് ആരുമായിട്ടാകണം, ആരുമായിട്ടാകരുത് എന്നു നിർദേശിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഗോയൽ പറഞ്ഞു.
അതേസമയം റഷ്യൻ എണ്ണക്കമ്പനികൾക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിൽ എണ്ണ വാങ്ങുന്ന കാര്യത്തിൽ തീരുമാനം സർക്കാരിന് വിട്ട് റിലയൻസ്. റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതിയിലും യൂറോപ്പിലേക്കുള്ള ശുദ്ധീകരിച്ച ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിലും യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവ പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ പ്രത്യാഘാതങ്ങൾ റിലയൻസ് ഇൻഡസ്ട്രീസ് വിലയിരുത്തി വരികയാണെന്ന് കമ്പനി വക്താവ് അറിയിച്ചു.
എണ്ണ ഇറക്കുമതിയിൽ ഇറക്കുമതി റിലയൻസ് അടക്കമുള്ള ഇന്ത്യൻ കമ്പനികൾ കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ തീരുമാനം എന്താണെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നാണ് എണ്ണ കമ്പനികളുടെ അഭ്യർത്ഥന.
അതേസമയം റഷ്യൻ എണ്ണ കമ്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ നടപടി കേന്ദ്ര സർക്കാർ വിലയിരുക്കി. ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ മുപ്പത്തഞ്ച് ശതമാനവും റഷ്യയിൽ നിന്നാണെന്നിരിക്കെ പകരം സംവിധാനം ഏർപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളാണ് ഇന്ത്യ വിലയിരുത്തിയത്.
പകരം സംവിധാനം ഏർപ്പെടുത്തുക കേന്ദ്രത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും. അടുത്ത മാസം 21 നകം റഷ്യൻ കമ്പനികളിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണം എന്നാണ് അമേരിക്കൻ നിർദ്ദേശം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

