ഇടുക്കി: കാഞ്ചിയാറിൽ മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച കാർ ഇടിച്ച് അപകടം. ഇടുക്കി ഡിസിആർബി ഗ്രേഡ് എസ് ഐ വിജുമോനാണ് മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയത്.
ബിജുമോൻ ഓടിച്ച വാഹനം മറ്റൊരു കാറിലും രണ്ടു ബൈക്കുകളിലും ഇടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റു. പരുക്കേറ്റ കാഞ്ചിയാർ സ്വദേശി സണ്ണി ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിന് പിന്നാലെ നാട്ടുകാർ ഓടിക്കൂടി. ഇവർ ബിജുമോന്റെ വാഹനം തടഞ്ഞിട്ട
ശേഷം പൊലീസിനെ വിവരം അറിയിച്ചു. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി ബിജുമോനെയും വാഹനവും കസ്റ്റഡിയിലെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

