ബിഗ് ബോസ് മലയാളം സീസൺ 7 ഗ്രാൻഡ് ഫിനാലെയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഒൻപത് മത്സരാർത്ഥികളുമായി മത്സരം കടുത്തുകൊണ്ടിരിക്കുന്ന ഈ ആഴ്ചയിൽ നോമിനേഷനും പ്രധാനപ്പെട്ടതാണ്.
ഈ ആഴ്ചയിൽ ആരൊക്കെയാണ് പുറത്തുവപോവാൻ സാധ്യത എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്ന പ്രധാനപ്പെട്ട കാര്യം.
അതിനിടയിൽ ബിബി വീട്ടിൽ വീണ്ടും ഭക്ഷണത്തിന്റെ പേരിൽ സംഘർഷം രൂപപെട്ടിരിക്കുകയാണ്. യോഗട്ട് എടുത്തതുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ വഴക്ക് ഉണ്ടായത്.
നൂറ യോഗട്ട് എടുക്കാൻ വന്നപ്പോൾ, അതിന്റെ പകുതിയോളം തീർന്നിരിക്കുകയാണ്. ആരാണ് പകുതിയോളം എടുത്തതെന്ന് ചോദിക്കുമ്പോൾ അനു ആര്യനെയും, അക്ബറിനെയും സംശയം പറയുന്നുണ്ട്.
എന്നാൽ നെവിൻ ആണ് യോഗട്ട് എടുത്തതെന്ന് അവൻ സമ്മതിക്കുന്നുണ്ട്. ഇതേതുടർന്ന് നൂറയുടെ കയ്യിൽ നിന്നും യോഗട്ട് ബോട്ടിൽ ആര്യൻ തട്ടി പറിക്കുകയും, തുടർന്ന് അനുമോൾ ഇടപ്പെട്ട് ഫ്രിഡ്ജിൽ നിന്നും, മറ്റൊരു യോഗട്ട് ബോട്ടിൽ എടുക്കുകയും ചെയ്യുന്നുണ്ട്.
മോഹൻലാൽ ചോദ്യം ചെയ്യുമോ? തുടർന്ന്, ഉച്ച ഭക്ഷണത്തിന്റെ പേരിലും വഴക്ക് തുടരുന്നുണ്ട്. അനുമോൾ, നെവിൻ, ആര്യൻ എന്നിവർ ഉച്ചഭക്ഷണം ഉണ്ടാക്കാൻ വൈകി എന്നാരോപിച്ച് അനുമോളും നൂറയും കഞ്ഞിയും പയറും തയ്യാറാക്കുന്നുണ്ട്.
ഇരുകൂട്ടരും വിട്ടുകൊടുക്കാൻ താല്പര്യമില്ലാതെ, വാക്ക് തർക്കങ്ങൾ മാത്രമാണ് ബിബി വീട്ടിൽ കാണാൻ കഴിയുന്നത്. എന്തായാലും ഇത്തവണ മോഹൻലാൽ വരുമ്പോൾ മത്സരാർത്ഥികളുടെ ഈ പ്രവൃത്തിയെ ചോദ്യം ചെയ്യുമെന്ന് ഉറപ്പാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

