
തൃശൂര്‍: ഗുരുവായൂരിൽ ജോലിചെയ്യുന്ന സ്ഥാപനത്തിൽ പാര്‍ക്ക് ചെയ്തിരുന്ന വാഹനം മോഷണം പോയി. ആർത്താറ്റ് കണ്ടമ്പുള്ളി വീട്ടിൽ അനൂപിന്റെ കെഎല്‍ 46 പി 5873 നമ്പർ ബുള്ളറ്റ് ആണ് മോഷണം പോയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ഗുരുവായൂർ തൈക്കാട് സബ് സ്റ്റേഷനടുത്ത് എച്ച്പി പമ്പിനോട് ചേർന്നുള്ള ശ്രീകൃഷ്ണ എൻക്ലൈവ് ബിൽഡിങ്ങിൽ ആണ് വാഹനം പാർക്ക് ചെയ്തിരുന്നത്. ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ആർസി ഡെക്കറേറ്റീവ് മെറ്റീരിയൽസ് ആൻഡ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിലെ സോണൽ മാർക്കറ്റിംഗ് മാനേജർ ആണ് അരുൺ. സംഭവത്തിൽ ഗുരുവായൂർ പോലീസിൽ പരാതി നൽകി. വണ്ടി കണ്ടുകിട്ടുന്നവർ 9567779680, 9847225595എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അരുൺ ആവശ്യപ്പെട്ടു.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ച നിലയില്‍; മൂന്നംഗ സംഘമെന്ന് വീട്ടുകാര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]