
റിയാദ്: സൗദിയിൽ ആദ്യമായി സ്വകാര്യ ടാക്സി രംഗത്ത് ഹൈഡ്രജൻ കാറിന്റെ ട്രയൽ ഘട്ടം പൊതുഗതാഗത അതോറിറ്റി ആരംഭിച്ചു. ശുദ്ധമായ ഊർജത്തെ ആശ്രയിക്കുന്നതാണ് ഹൈഡ്രജൻ കാറിന്റെ സവിശേഷത. കാർബൺ പുറന്തള്ളൽ നിരക്ക് പൂജ്യമാണ്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമാണ്. കൂടാതെ ഉയർന്ന പ്രകടനവും കാര്യക്ഷമതയും സവിശേഷതയാണ്. ഹൈഡ്രജനിൽ എഞ്ചിനും ശബ്ദ രഹിതമായാണ് പ്രവർത്തിക്കുന്നത്. ഇത് ശബ്ദമലിനീകരണവും കുറയ്ക്കും. ഒരു ദിവസം എട്ട് മണിക്കൂർ വരെ പ്രവർത്തനശേഷിയുണ്ട്. 350 കിലോമീറ്റർ വരെ ഓടാനാകും.
ഗതാഗതരംഗത്തെ സുസ്ഥിരതക്ക് വേണ്ടി നൂതന സാങ്കേതിക സംരംഭങ്ങളും കാർബൺ ബഹിർഗമനം കുറക്കുന്നതിനുള്ള ഉപാധികളും ചേർന്ന നിരവധി പദ്ധതികൾ പൊതുഗതാഗത അതോറിറ്റി ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രിക് പാസഞ്ചർ ബസുകളും ഡ്രൈവറില്ലാതെ ഓടുന്ന ബസുകളും തുടങ്ങിയവ ഇക്കൂട്ടത്തിൽപെട്ടതാണ്. ഹൈഡ്രജൻ ട്രെയിനും ആരംഭിച്ചു. ചരക്ക് ഗതാഗതത്തിനായി ഹൈഡ്രജൻ ട്രക്കും ഇലക്ട്രിക് ട്രക്കും ആരംഭിച്ചു.
റെൻറ് എ കാർ മേഖലയിൽ ഇലക്ട്രിക് കാറുകൾ നടപ്പാക്കി. ഹജ്ജ് സീസണിൽ പുണ്യസ്ഥലങ്ങളിൽ തീർഥാടകരുടെ യാത്രക്കായി ഇലക്ട്രിക് സ്കൂട്ടറുകൾ ഏർപ്പെടുത്തി. അതുപോലെ ഓർഡറുകൾ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ ഡ്രൈവർ വേണ്ടാത്ത ഡെലിവറി വാഹനങ്ങളും പരീക്ഷിച്ചു കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]