
.news-body p a {width: auto;float: none;}
ദോഹ: മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നാല് മദ്ധ്യേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചും ക്രമീകരിച്ചും വിമാനക്കമ്പനി. ഗള്‍ഫ് രാജ്യമായ ഖത്തറിലെ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് ആണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇറാന്, ഇറാഖ്, ലബനന്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തിവച്ചും പുനക്രമീകരിച്ചും തീരുമാനമായിരിക്കുന്നത്.
ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാന്, ഇറാഖ്, ലബനന് എന്നീ രാജ്യങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് നടത്തില്ലെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു. അതേസമയം ജോര്‍ദാനിലെ അമ്മാനിലേക്ക് സര്‍വീസ് പൂര്‍ണമായും നിര്‍ത്തിയിട്ടില്ല. എന്നാല്‍ പകല്‍ സമയങ്ങളില്‍ മാത്രമേ വിമാനം പറത്തുകയുള്ളൂവെന്നാണ് കമ്പനിയുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്, മാറിവരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയാണ് ഖത്തര്‍ നല്‍കുന്നതെന്നും അതുകൊണ്ടാണ് ഇത്തരം ഒരു തീരുമാനമെടുത്തതെന്ന് ഖത്തര്‍ എയര്‍വേയ്സ് അധികൃതര്‍ വ്യക്തമാക്കി.