
.news-body p a {width: auto;float: none;}
പാലക്കാട്: എൻസിപി അജിത് പവാർ പക്ഷത്തേക്ക് മാറുന്നതിന് തോമസ് കെ തോമസ് എംഎൽഎ കോവൂർ കുഞ്ഞുമോൻ എംഎൽഎയ്ക്ക് കോടികൾ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ഇക്കാര്യം അറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ എന്ത് നടപടിയാണ് എടുത്തതെന്നും നടപടി എടുക്കാതെ മുഖ്യമന്ത്രി അതിന് കൂട്ടുനിൽക്കുകയായിരുന്നോയെന്നും വിഡി സതീശൻ ചോദിച്ചു.
‘മുഖ്യമന്ത്രിക്ക് മാത്രം അറിയാവുന്ന രഹസ്യമായതുകൊണ്ടാണ് തോമസ് കെ. തോമസിനെ മന്ത്രിയാക്കാതിരുന്നതെന്ന തരത്തിലാണ് വാർത്തകൾ വരുന്നത്. സംഘപരിവാർ പക്ഷത്തേക്ക് ആളെ കൂട്ടാനാണ് എംഎൽഎ ശ്രമിച്ചത്. അതുകണ്ട് ഭയന്നാണോ മുഖ്യമന്ത്രി നടപടി എടുക്കാതിരുന്നത്?
ബിജെപിക്ക് ഒപ്പമുള്ള കൃഷ്ണൻകുട്ടിയുടെ പാർട്ടി മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടല്ലോ. ബിജെപിക്ക് ദേഷ്യം വന്നാലോയെന്ന് കരുതിയാണ് മുഖ്യമന്ത്രി ഒന്നും പറയാത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബിജെപിയുമായുള്ള ബന്ധം 24 മണിക്കൂറിനകം അവസാനിപ്പിക്കണമെന്ന് ആ പാർട്ടിയോട് ആവശ്യപ്പെടാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടായോ? ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കിൽ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കുമെന്ന് കൃഷ്ണൻകുട്ടിയോട് പറയാനുള്ള ധൈര്യമെങ്കിലും മുഖ്യമന്ത്രിക്കുണ്ടോ? 100 കോടിയുടെ കോഴ അറിഞ്ഞിട്ടും ഒരു നടപടിയുമില്ല. കോഴ വാഗ്ദാനം ചെയ്താൽ കേസെടുക്കണ്ടേ? മുഖ്യമന്ത്രിക്ക് മാത്രം അറിയാവുന്ന വിവരത്തെ കുറിച്ച് മുഖ്യമന്ത്രി തന്നെ അഭിപ്രായം പറയട്ടെ. സ്വന്തം പാർട്ടിയിലെ എംഎൽഎ കോഴ നൽകിയെന്ന ആരോപണത്തിൽ എൻസിപി നേതാവ് പി.സി ചാക്കോയും പ്രതികരിക്കണം. ചാക്കോയല്ലേ ആരോപണ വിധേയനായ എംഎൽഎ മന്ത്രിയാക്കാൻ നടന്നത്’- വി ഡി സതീശൻ പറഞ്ഞു.