
.news-body p a {width: auto;float: none;} പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. ഇലമന്ദം സ്വദേശി അനീഷിനെയാണ് ഭാര്യയുടെ വീട്ടുകാർ വെട്ടിക്കൊലപ്പെടുത്തിയത്.
2020 ഡിസംബർ ഇരുപത്തിയഞ്ചിനായിരുന്നു അനീഷ് കൊല്ലപ്പെട്ടത്. യുവാവിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ സുരേഷ് ആണ് കേസിലെ ഒന്നാം പ്രതി.
യുവതിയുടെ അച്ഛൻ പ്രഭുകുമാറാണ് രണ്ടാം പ്രതി. ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
കഴിഞ്ഞ ദിവസം സാക്ഷി വിസ്താരം പൂർത്തിയായിരുന്നു. അനീഷും ഹരിതയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.
ഇരുവരും രണ്ട് ജാതിയിൽപ്പെട്ടവരായിരുന്നു. സാമ്പത്തികമായും അന്തരമുണ്ടായിരുന്നു.
വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ചാണ് ഹരിത അനീഷിനൊപ്പം ജീവിക്കാൻ തുടങ്ങിയത്. വിവാഹശേഷം ഹരിതയുടെ ബന്ധുക്കൾ പല തവണ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചിരുന്നു.
അനീഷിനെ മൂന്ന് മാസത്തിനകം ഇല്ലാതാക്കുമെന്ന് സുരേഷ് ഭീഷണി മുഴക്കിയിരുന്നതായി നാട്ടുകാർ പറഞ്ഞു. സംഭവ ദിവസം ബൈക്കിൽ കടയിലേക്ക് പോയതായിരുന്നു അനീഷും സഹോദരനും.
പ്രഭുകുമാറും സുരേഷും ചേർന്ന് ഇരുവരെയും ആക്രമിച്ചു. വടിവാളും കമ്പിയും ഉപയോഗിച്ചുള്ള ആക്രമണത്തിൽ അനീഷിന് ഗുരുതരമായി പരിക്കേറ്റു.
ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ അനീഷ് മരിച്ചിരുന്നു. കൃത്യം നടത്തിയ ശേഷം പ്രഭുകുമാർ കോയമ്പത്തൂരിലെ ബന്ധുവീട്ടിലേക്ക് കടന്നിരുന്നു.
അവിടെവച്ചാണ് ഇയാളെ പിടികൂടിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]