
അന്‍പത്തി അഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ആരവത്തിലാണ് സിനിമാ പ്രേമികള്‍. നവംബര്‍ 20 മതല്‍ 28വരെയാണ് ഫിലി ഫെസ്റ്റിവല്‍ നടക്കുക. ഇപ്പോഴിതാ സിനിമകളുടെ പ്രദര്‍ശന പട്ടികയില്‍ നാല് മലയാള പടങ്ങള്‍ കൂടി ഇടംപിടിച്ചിരിക്കുകയാണ്. ഇന്ത്യൻ പനോരമ വിഭാഗത്തിലാണ് മലയാള സിനിമകള്‍ തെരഞ്ഞെടുക്കപ്പെട്ടത്.
മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ഭ്രമയുഗം, പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിലിറങ്ങിയ ആടുജീവിതം, ആലിഫ് അലി ചിത്രം ലെവല്‍ ക്രോസ്, ചിദംബരം സംവിധാനം ചെയ്ത ബ്ലോക് ബസ്റ്റര്‍ ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് എന്നിവയാണ് പനോരമയില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇരുപത്തി അഞ്ച് ഫീച്ചർ സിനിമകളും ഇരുപത് നോൺ-ഫീച്ചർ സിനിമകളുമാണ് പട്ടികയിലുള്ളത്. ഫീച്ചർ ഫിലിമിലാണ് ഭ്രമയുഗവും ആടുജീവിതവും ഇടംപിടിച്ചത്.
അതേസമയം, തമിഴില്‍ നിന്നും ജിഗർതണ്ട ഡബിൾ എക്സും തെലുങ്കില്‍ നിന്നും ചിന്ന കഥ കാടു, കൽക്കി 2898 എഡി എന്നീ സിനിമകളും പനോരമ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മഹാവതാർ നരസിംഹ, ആർട്ടിക്കിൾ 370, 12ത് ഫെയിൽ, ശ്രീകാന്ത് എന്നീ ഹിന്ദി സിനിമകളും പട്ടികയിലുണ്ട്.
ആരാധകരുടെ ‘അന്‍മ്പാന കാതല്‍’; സംസാരത്തിനിടെ വാക്കുകളിടറി സൂര്യ, ഹൃദ്യം വീഡിയോ
മേളയിലെ ഉദ്ഘാടന ചിത്രമായി തെരഞ്ഞെടുത്തിരിക്കുന്ന ഫീച്ചര്‍ ഫിലിം ‘സ്വതന്ത്ര വീർ സവർക്കർ’ ആണ്. രൺദീപ് ഹൂഡയാണ് സംവിധാനം. രൺദീപ് ഹൂഡ, അങ്കിത ലോഖണ്ഡേ, അമിത് സിയാൽ എന്നിവരാണ് വീർ സവർക്കറിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ചിത്രം ഹിന്ദി, മറാത്തി എന്നീ രണ്ട് ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ഡിറ്റ്, രൺദീപ് ഹൂഡ, സന്ദീപ് സിംഗ്, യോഗേഷ് രഹാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഉത്കര്‍ഷ് നൈതാനി, രണ്‍ദീപ് ഹൂഡയും ചേര്‍ന്നായിരുന്നു രചന നിര്‍വഹിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]