
.news-body p a {width: auto;float: none;}
ആലപ്പുഴ : രക്ഷിതാക്കളുടെ നെഞ്ചിടിപ്പിച്ച് വർദ്ധിപ്പിച്ച് ജില്ലയിൽ വിദ്യാർത്ഥികളുടെ ഇടയിലേക്ക് ലഹരി മാഫിയയുടെ കടന്നുകയറ്റം വർദ്ധിച്ചു. ഹയർസെക്കൻഡറി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കിടയിലാണ് ലഹരി ഉപയോഗം കൂടുതൽ. സിഗരറ്റ് ,മറ്റ് പുകയില ഉത്പന്നങ്ങൾ എന്നിവ ഉപയോഗിച്ചാണ് തുടക്കം. പിന്നെ കഞ്ചാവിലേക്കും ആംപ്യൂളിലേക്കും നീളും. ലഹരി മിഠായി മുതൽ എം.ഡി.എം.എ വരെ വിദ്യാലയങ്ങളിലെത്തുന്നുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വരെ ലഹരി കച്ചവടക്കാരായി രംഗത്തുണ്ടെന്നാണ് വിവരം. ആലപ്പുഴ ബീച്ച് ഭാഗം കേന്ദ്രീകരിച്ച് വലിയരീതിയിൽ ലഹരി ഇടപാടുകൾ നടക്കുന്നുണ്ട്. കഴിഞ്ഞദിവസം ബീച്ച് വൃത്തിയാക്കാനെത്തിയ സന്നദ്ധസംഘടനയ്ക്ക് പ്രദേശത്ത് നിന്ന് ലഭിച്ചത് കെട്ടുകണക്കിന് ഉപയോഗിച്ച സിറിഞ്ചുകളാണ്.ബൈപ്പാസ് ഭാഗത്തെ ചിലവ്യാപാരസ്ഥാപനങ്ങളിൽ മിഠായി കച്ചവടത്തിന്റെ മറവിലാണ് ലഹരി ഇടപാടുകൾ നടക്കുന്നതെന്നാണ് വിവരം. ഇത്തരം കടകളിൽ നിന്നാണ് കഴിഞ്ഞ ദിവസം നടത്തിയ സംയുക്ത റെയ്ഡിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
കഴിഞ്ഞ ദിവസം പിടിച്ചെടുത്തത് കെട്ടുകണക്കിന് പുകയില ഉത്പന്നങ്ങൾ
1. സ്കൂൾകുട്ടികളെ കേന്ദ്രീകരിച്ച് ലഹരി കച്ചവടം വർദ്ധിച്ചതോടെ പ്രവർത്തനങ്ങൾക്ക് തടയിടാൻ ആരോഗ്യവകുപ്പ്, എക്സൈസ്, പൊലീസ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവ സംയുക്തപരിശോധനകൾക്ക് തുടക്കമിട്ടു
2. കഴിഞ്ഞദിവസം നഗരത്തിൽ നടത്തിയ റെയ്ഡിൽ വിദ്യാലയങ്ങൾക്ക് സമീപം പ്രവർത്തിക്കുന്ന ഏഴുകടകളിൽ നിന്ന് കെട്ടുകണക്കിന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു
3. പരിശോധനാസംഘം റെയ്ഡിനെത്തിയ സമയത്ത് പോലും ഉപഭോക്താക്കളായി വിദ്യാർത്ഥികൾ കടകളിലിരിക്കുന്നുണ്ടായിരുന്നു.
വല്ലാത്ത പ്രായം!
‘ക്രിമിനൽ കേസ് പ്രതികളെ കൈകാര്യം ചെയ്യുന്നതിലും പ്രയാസമാണ് ഇപ്പോഴത്തെ സ്കൂൾ കുട്ടികളെ മെരുക്കിയെടുക്കാൻ’ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വാക്കുകളാണിത്. ചോദ്യം ചെയ്താൽ മാനസികമായി പീഡിപ്പിക്കുന്നുവെന്നാവും പൊടുന്നനെയുള്ള കുട്ടികളുടെ പ്രതികരണം. വലിയ വേഗത്തിലാണ് പെൺകുട്ടികളുൾപ്പടെ ലഹരി സംഘത്തിന്റെ വലയിൽ വീഴുന്നത്. എതിർക്കുന്ന പൊലീസിനെ ശത്രുതാ മനോഭാവത്തോടെയാണ് ഇവർ നോക്കി കാണുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് നിരോധിത ലഹരി ഉത്പന്നങ്ങൾ കച്ചവടം ചെയ്യുന്ന സ്ഥിരം വ്യാപാര സ്ഥാപനങ്ങളുണ്ട്. ഇത്തരം കടകളിൽ പരിശോധന വ്യാപകമാക്കി
– പൊലീസ്