
.news-body p a {width: auto;float: none;} തൃശൂർ: സംസ്ഥാനപാതയിലെ വലിയ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. തൃശൂർ-കുന്നംകുളം റോഡിലെ കുഴിയിൽ വീണാണ് യാത്രക്കാരന് പരിക്കേറ്റത്.
തൃശൂർ പൂങ്കുന്നത്താണ് സംഭവം. സ്കൂട്ടർ യാത്രികനായ അയ്യന്തോൾ മരുതൂർകളത്തിൽ സന്തോഷ് കെ.
മേനോൻ (46) എന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി.
9.30 ഓടെയാണ് സംഭവം. തലയ്ക്ക് പരിക്കേറ്റ സന്തോഷിന് പല്ലിന്നും താടിയെല്ലിനും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
ഇദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഏറെ അപകടം നിറഞ്ഞ വഴിയാണ് തൃശൂർ-കുന്നംകുളം റോഡ്.
നിറയെ കുഴികളുള്ള റോഡിനൊപ്പം ലോറികളുടെയുംബസുകളുടെയും മരണപാച്ചിലും വലിയ ഭീഷണിയാണ്. യാത്രക്കാർ ജീവൻ കൈയിൽ പിടിച്ചാണ് ഇതുവഴി യാത്ര ചെയ്യാറ്.
ബൈക്കുകളും സ്കൂട്ടറുകളും കുഴിയിൽ വീണ് അപകടം സ്ഥിരംപതിവാണ്. പരാതി ഉയർന്നതിനാൽ ചൂണ്ടൽ മുതൽ കേച്ചേരി വരെ ഭാഗം അറ്റകുറ്റപ്പണി നട
ത്താൻ പൊതുമരാമത്ത് വകുപ്പ് അടച്ചിരുന്നു. ഒരുമാസം മുൻപ് മുണ്ടൂർ ഭാഗത്തെ റോഡിലെ കുഴിയിൽ വീണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാറും അപകടത്തിൽ പെട്ടിരുന്നു.
കുഴിയിൽ വീണ് കാറിന്റെ ടയർ പൊട്ടിപ്പോയാണ് അപകടം ഉണ്ടായത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]