
.news-body p a {width: auto;float: none;}
പാലക്കാട്: സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്ന ഷൂസിൽ നിന്ന് പാമ്പ് കടിയേറ്റു. പാലക്കാട് മണ്ണാർക്കാട് ചേപ്പുള്ളി വീട്ടിൽ കരീമിനാണ് (48) ഉഗ്രവിഷമുള്ള കുഴിമണ്ഡലിയുടെ (ഹംപ്നോസ് പിറ്റ് വൈപ്പർ) കടിയേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
പ്രഭാത സവാരിക്കിറങ്ങുന്നതിനിടയിൽ സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്ന ഷൂസ് ധരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് ഷൂസിനകത്തുനിന്ന് പാമ്പ് കടിച്ചത്. അദ്ദേഹത്തെ ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]