
.news-body p a {width: auto;float: none;}
കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കി. തനിക്ക് പരാതിയില്ലെന്നും ഭർത്താവ് രാഹുൽ പി ഗോപാലിനൊപ്പം ജീവിക്കണമെന്നും കാണിച്ച് യുവതി നേരത്തെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കിയത്.
സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് രാഹുൽ പി ഗോപാൽ തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് പറഞ്ഞുകൊണ്ട് യുവതി തന്നെയാണ് ആദ്യം രംഗത്തെത്തിയത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കിപ്പുറമായിരുന്നു നവവധു ഗുരുതര ആരോപണങ്ങളുന്നയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഭർത്താവ് ബെൽറ്റുകൊണ്ട് മർദ്ദിച്ചുവെന്നും ചാർജർ കേബിൾ വച്ച് കഴുത്തുമുറുക്കിയെന്നുമൊക്കെ പറഞ്ഞിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടെന്നും ആരോപിച്ചിരുന്നു. എന്നാൽ കുറച്ചുനാളുകൾക്ക് ശേഷം തന്നെ ഭർത്താവ് ഉപദ്രവിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് യൂട്യൂബ് വീഡിയോയിലൂടെ യുവതി രംഗത്തെത്തി. ബന്ധുക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് ഭർത്താവായ രാഹുലിനെതിരെ പരാതി നൽകിയത്. അന്ന് തനിക്ക് പക്വമായ നിലപാട് എടുക്കാൻ കഴിഞ്ഞില്ല. അതിൽ കുറ്റബോധമുണ്ടെന്നും അന്ന് രഹസ്യമൊഴി നൽകിയപ്പോൾ അച്ഛന്റെ സമ്മർദ്ദം കാരണമാണ് കോടതിയോട് കള്ളം പറയേണ്ടി വന്നതെന്നും വീഡിയോയിൽ യുവതി പറഞ്ഞിരുന്നു.
തനിക്ക് പരാതിയുണ്ടായിരുന്നില്ലെന്നും രാഹുലേട്ടന്റെ കൂടെ പോകാനാണ് ആഗ്രഹിച്ചിരുന്നതെന്നും വീട്ടുകാർ ഇടപെട്ട് കാര്യങ്ങൾ വഷളാക്കുകയായിരുന്നുവെന്നും യുവതി മാദ്ധ്യമങ്ങളോടും പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഹൈക്കോടതിയിൽ സത്യവാങ്മൂലവും നൽകിയത്. പ്രതിയായ രാഹുൽ മകളെ സ്വാധീനിച്ചതായിരിക്കാം മൊഴി മാറ്റത്തിന് കാരണമെന്നായിരുന്നു അന്ന് യുവതിയുടെ പിതാവ് പറഞ്ഞത്.