
പൃഥ്വിരാജ് നായകനായി എത്തിയ അൻവർ എന്ന ചിത്രത്തിന്റെ റി റിലീസ് ഇന്ന്. അൻപതിനോട് അടുപ്പിച്ച തിയറ്ററുകളിൽ ഇന്ന് ചിത്രം വീണ്ടും പ്രദർശിപ്പിക്കും. പൃഥ്വിരാജ് സുകുമാരനെ ടൈറ്റില്‍ കഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം 2010ലായിരുന്നു തിയറ്ററുകളിൽ എത്തിയത്.
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം 4 കെ, ഡോള്‍ബി അറ്റ്മോസിലേക്ക് റീമാസ്റ്റര്‍ ചെയ്താണ് വീണ്ടും തിയറ്ററില്‍ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴിലും ചിത്രം എത്തും. സെലിബ്സ് ആൻഡ് റെഡ് കാർപെറ്റിന്റെ ബാനറിൽ രാജ് സക്കറിയാസ് നിർമ്മിച്ച ചിത്രമാണിത്. ചിത്രത്തിലെ ഖല്‍ബിലെ തീ എന്ന ഗാനം അക്കാലത്ത് ട്രെന്‍ഡ് ആയിരുന്നു. ഉണ്ണി ആറും അമൽ നീരദും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
പ്രകാശ് രാജ്, ലാൽ, മംമ്ത മോഹൻദാസ്, അസിം ജമാൽ, സമ്പത് രാജ്, ജിനു ജോസഫ്, സുധീർ കരമന, സായ് കുമാർ, ഗീത, നിത്യ മേനൻ, സലിം കുമാർ, ശ്രീജിത്ത് രവി എന്നിവരും അൻവറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. പൃഥ്വിരാജിന്റേതായി ആദ്യമായി റി റിലീസ് ചെയ്യുന്ന ചിത്രം കൂടിയാണ് അൻവർ. മണിച്ചിത്രത്താഴ്, സ്ഫടികം, പാലേരി മാണിക്യം, ദേവദൂതൻ തുടങ്ങിയ സിനിമകൾ ഇതിനോടകം മലയാളത്തിൽ റി റിലീസ് ചെയ്തു കഴിഞ്ഞു. ഇനിയും നിരവധി സിനിമകൾ പുത്തൻ സാങ്കേതികതയിൽ റിലീസിന് ഒരുങ്ങുകയാണ്.
അതേസമയം, അമല്‍ നീരദിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ബോഗയ്ന്‍വില്ല തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ക്രൈം ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജ്യോതിര്‍മയിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
മലയാള പടങ്ങൾ ഉടൻ; നഹാസ്, സൗബിൻ സിനിമകൾ കൺഫോം ചെയ്ത് ദുൽഖർ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]