
.news-body p a {width: auto;float: none;}
ഒട്ടാവ: ഭൂരിപക്ഷം നഷ്ടമായിട്ടും വിശ്വാസ വോട്ടിന്റെ ബലത്തിൽ കടിച്ചുതൂങ്ങുന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ പടപ്പുറപ്പാടുമായി സ്വന്തം എം.പിമാർ. ട്രൂഡോ ഈ മാസം 28നകം രാജിവയ്ക്കണമെന്ന് ലിബറൽ പാർട്ടിയുടെ 20ലേറെ എം.പിമാർ അന്ത്യശാസനം നൽകി. കനേഡിയൻ പാർലമെന്റ് ( ഹൗസ് ഓഫ് കോമൺസ് ) സമ്മേളിച്ചുകൊണ്ടിരിക്കെ, പാർട്ടി യോഗത്തിലാണ് വിമതരുടെ ആവശ്യം.
ട്രൂഡോ ഒഴിയണമെന്ന പ്രമേയത്തിൽ 153 ലിബറൽ എം.പിമാരിൽ മന്ത്രിമാരല്ലാത്ത 24 പേർ ഒപ്പിട്ടു. രാജിവച്ചില്ലെങ്കിൽ എന്ത് ചെയ്യുമെന്ന് പ്രമേയത്തിൽ സൂചനയില്ല. ട്രൂഡോയ്ക്കെതിരെ നിരവധി ആരോപണങ്ങളുണ്ട്. 2025 ഒക്ടോബറിലാണ് അടുത്ത തിരഞ്ഞെടുപ്പ്. ട്രൂഡോ തുടർന്നാൽ പാർട്ടി തിരഞ്ഞെടുപ്പിൽ തകർന്നടിയുമെന്ന് വിമതർ പറയുന്നു.
ട്രൂഡോയ്ക്കെതിരെ രാജ്യത്തും പുറത്തും അതൃപ്തി വർദ്ധിക്കുന്നതിനിടെ വിമതർ രഹസ്യനീക്കങ്ങളിലാണെന്ന് സൂചനയുണ്ട്. ഇന്ത്യാബന്ധം കൂടുതൽ വഷളായതും വിമതരെ സ്വാധീനിച്ചതായി റിപ്പോർട്ടുണ്ട്.
അനിശ്ചിതത്വം
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ വധത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ചതാണ് ഇന്ത്യയുമായുള്ള ബന്ധം തകർത്തത്. പിന്നാലെ ഖാലിസ്ഥാൻ അനുകൂല ന്യൂഡെമോക്രാറ്റിക് പാർട്ടി പിന്തുണ പിൻവലിച്ചതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ടു.പ്രതിപക്ഷ കൺസർവേറ്റിവ് പാർട്ടി നേതാവായ പിയറെ പോളിയേവ് കൊണ്ടുവന്ന രണ്ട് അവിശ്വാസ പ്രമേയങ്ങളെയും മറ്റ് കക്ഷികളെ കൂട്ടുപിടിച്ചാണ് ട്രൂഡോ അതീജിവിച്ചത്.
എം.പിമാരുടെ ആവശ്യങ്ങൾ
1. ട്രൂഡോ പാർട്ടി നേതൃത്വം രാജിവയ്ക്കണം
2. ഒക്ടോബർ 28 വരെ സമയം
കാരണങ്ങൾ
ജീവിതച്ചെലവ് കുതിച്ചു
കുടിയേറ്റം റെക്കാഡിൽ
വീട് കിട്ടാനില്ല
ഉപതിരഞ്ഞെടുപ്പുകളിൽ തോൽവി
ട്രൂഡോയുടെ ജനപ്രീതി ഇടിഞ്ഞു
പ്രതിപക്ഷ കൺസർവേറ്റീവ് പാർട്ടി മുന്നേറുന്നു
ഇനി എന്ത് ?
വിമതരെ ട്രൂഡോയുടെ മന്ത്രിമാർ പിന്തുണച്ചേക്കില്ല. തിരഞ്ഞെടുപ്പിൽ താൻ തന്നെ പാർട്ടിയെ നയിക്കുമെന്നാണ് ട്രൂഡോയുടെ നിലപാട്. ട്രൂഡോയ്ക്കെതിരെ ബദൽ നേതാവിനെ അവതരിപ്പിക്കാൻ വിമതർക്ക് കഴിഞ്ഞിട്ടില്ല.
# ഭാവി
ഉടൻ രാജിവയ്ക്കണം – 47%
രാജി വേണ്ട. ഇനി മത്സരിക്കരുത് – 21 %
രാജി വേണ്ട. ഇനിയും മത്സരിക്കണം – 20 %
(അബാകസ് ഡേറ്റ റിസർച്ച് ഏജൻസി സർവേ)
കുടിയേറ്റക്കാരുടെ
എണ്ണം കുറയ്ക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ കുറയ്ക്കും. വിദ്യാർത്ഥികളും തൊഴിലാളികളും അടക്കം താത്കാലിക വിസയിലെത്തുന്ന വിദേശികളുടെ എണ്ണം വെട്ടിച്ചുരുക്കും. താത്കാലിക വിദേശ തൊഴിലാളികൾക്ക് പകരം (ടെംപററി ഫോറിൻ വർക്കർ പദ്ധതി) തദ്ദേശീയർക്ക് മുൻഗണന നൽകാൻ കനേഡിയൻ കമ്പനികളോട് നിർദ്ദേശിക്കും ഇക്കൊല്ലം 4,85,000 പേർക്കാണ് സ്ഥിര താമസ അനുമതി (പെർമനന്റ് റെസിഡന്റ്സ്) നൽകുന്നത്. 2027ൽ ഇത് 3,65,000 ആയി ചുരുക്കും.
————————-
ലിബറൽ പാർട്ടി ശക്തവും ഐക്യമുള്ളതുമാണ്
– ജസ്റ്റിൻ ട്രൂഡോ, പ്രധാനമന്ത്രി, കാനഡ
പ്രധാനമന്ത്രി ഇനിയെങ്കിലും ജനങ്ങൾ പറയുന്നത് കേൾക്കണം.
– കെൻ മക്ഡൊണാൾഡ്, എം.പി, ലിബറൽ പാർട്ടി