വയറില്‍ താമസിക്കുന്ന ലക്ഷണക്കണക്കിനായ സൂക്ഷ്മ ബാക്ടീരിയകള്‍ ദഹനസംവിധാനത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്നു. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങള്‍ ഉണ്ട്. അത്തരത്തില്‍ കുടലിൽ നല്ല ബാക്ടീരിയകൾ വര്‍ധിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
തൈരാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും കുടലിന്റെ ആരോഗ്യത്തെ നിലനിര്‍ത്താനും സഹായിക്കും.
രണ്ട്…
വാഴപ്പഴം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും മഗ്നീഷ്യവും ധാരാളം അടങ്ങിയ ഇവ കുടലിൽ നല്ല ബാക്ടീരിയകൾ വര്‍ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
മൂന്ന്…
വെളുത്തുള്ളി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹനസംവിധാനത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്ന സൂക്ഷ്മ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതാണ് വെളുത്തുള്ളി. അതിനാല്‍ ഇവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
നാല്…
വെള്ളിച്ചെണ്ണയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ വയറിലെ ചീത്ത ബാക്ടീരിയകളെ ഇല്ലാതാക്കാനും നല്ല ബാക്ടീരിയകളുടെ എണ്ണത്തെ വര്‍ധിപ്പിക്കാനും സഹായിക്കും.
അഞ്ച്…
ഡാര്‍ക്ക് ചോക്ലേറ്റാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
ആറ്…
ബട്ടര്‍മില്‍ക്ക് ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് ബട്ടര്‍മില്‍ക്ക്. അതിനാല്‍ ബട്ടര്‍മില്‍ക്ക് കഴിക്കുന്നതും ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ഏഴ്…
ഓട്സാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബർ ധാരാളം അടങ്ങിയതും പ്രീബയോട്ടിക് ഗുണങ്ങള്‍ ഉള്ളതുമായ ഓട്സ് കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് ഭക്ഷണങ്ങള്‍…
Last Updated Oct 24, 2023, 10:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]