
ഐസിസി ലോകകപ്പിൽ തുടരെ തുടരെ തോൽവികളുടെ പടുകുഴികളിലേക്കാണ് പാക് ടീം പൊയ്ക്കൊണ്ടിരിക്കുന്നത്. മൂന്നു തുടർതോൽവികൾ ഏറ്റുവാങ്ങിയ പാകിസ്താന് രൂക്ഷ വിമർശനമാണ് ഉയരുന്നത്. അഫ്ഗാനിസ്ഥാനെതിരേ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ ടീമിനെതിരേ കടുത്ത വിമർശനവുമായി മുൻ ക്യാപ്റ്റനും കമന്റേറ്ററുമായ വസീം അക്രം രഗത്തെത്തിയിരിക്കുകയാണ്. ദിവസവും എട്ടു കിലോ മട്ടണാണ് ഇവർ ഓരോരുത്തരും വിഴുങ്ങുന്നത്, പിന്നെ എങ്ങനെ ഫിറ്റ്നസ് ഉണ്ടാകുമെന്നായിരുന്നു അക്രത്തിന്റെ വിമർശനം. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമും ടീമും രാജിവച്ചൊഴിയണമെന്ന പാക് നടി സെഹർ ഷിൻവാരിയുടെ എക്സിലെ പോസ്റ്റും ഇപ്പോൾ ചർച്ചയാകുന്നുണ്ട്.
Story Highlights: Wasim Akram lashes out after Pakistan’s embarrassing loss
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]