

റോഡില്‍ ഊതിക്കുന്നവരെ പോലും പിടിച്ചുകൊണ്ട് പോകുന്നു; പെറ്റിയടിക്കുന്നു; വിനായകനെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചത് ‘സഖാവായതിന്റെ പ്രിവിലേജോ? വിനായകന്റെ ജാമ്യത്തില്‍ രൂക്ഷവിമര്‍ശനവുമായി ഉമാ തോമസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സഖാക്കള്‍ക്കും വിഐപികള്‍ക്കും പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് ഉമാ തോമസ് എം എല്‍ എ.
പൊലീസ് സ്റ്റേഷനുകളില്‍ എന്ത് പ്രവര്‍ത്തിച്ചാലും ലഹരിക്ക് അടിമപ്പെട്ടാലും സഖാവെന്ന പ്രിവിലേജ് കിട്ടുന്നുവെന്ന സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും ഉമാ തോമസ് കുറ്റപ്പെടുത്തി. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. ജാമ്യം ലഭിക്കാൻ വകുപ്പില്ലാത്ത കുറ്റമാണ് വിനായകൻ ചെയ്തത്. എന്നിട്ടും നിസാരമായ കേസ് ചുമത്തിയാണ് വിനായകനെ വിട്ടയച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മുകളില്‍ നിന്നുള്ള ഉത്തരവ് ഇല്ലാതെ വിട്ടയക്കുമോ? പൊലീസിന് ഇത്തരത്തില്‍ പ്രവര്‍ത്തിക്കേണ്ടി വന്ന ദുരവസ്ഥ മറ്റാരുടെയെങ്കിലും സ്വാധീനമില്ലാതെ സംഭവിക്കില്ല. ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. വിനായകന്റെ കേസില്‍ ഇത് ആദ്യമല്ല. അദ്ദേഹത്തിന്റെ ഭാര്യ മുൻപും പരാതി നല്‍കിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ നടത്തിയ പരാമര്‍ശങ്ങളില്‍ അന്നേ കൃത്യമായ ശിക്ഷ നല്കിയിരുന്നെങ്കില് പിന്നീടെങ്കിലും നന്നായി പോയേനെ എന്ന് ചിന്തിക്കുകയാണ്.
റോഡില്‍ ഊതിക്കുന്ന ആളുകളെ പോലും പൊലീസ് സ്റ്റേഷനില്‍ പിടിച്ചുകൊണ്ട് പോകുന്നു, പെറ്റിയടിക്കുന്നു, അങ്ങനെയുള്ളപ്പോഴാണ് പൊലീസ് സ്റ്റേഷനില്‍ അതിക്രമം കാട്ടിയ വിനായകനെ വിട്ടയച്ചതെന്നും ഉമാ തോമസ് പ്രതികരിച്ചു. നേരത്തെ സമൂഹമാദ്ധ്യമ പോസ്റ്റിലൂടെയും ഉമാ തോമസ് വിഷയത്തില്‍ പ്രതികരിച്ചിരുന്നു.
ഇത്രയും മോശമായി സ്റ്റേഷനില്‍ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി സ്റ്റേഷൻ ജാമ്യത്തില്‍ പറഞ്ഞ് വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജാണോ’, അതോ ക്ലിഫ് ഹൗസില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശത്തെ തുടര്‍ന്നാണോ എന്ന് അറിയാൻ താല്പര്യമുണ്ട് എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ എം എല്‍ എയുടെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]