

ലോക്സഭാ തിരഞ്ഞെടുപ്പ് ; കോണ്‍ഗ്രസ് നേതാക്കളുടെ സംസ്ഥാന പര്യടനം ഇന്ന് തുടങ്ങും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സംസ്ഥാന പര്യടനം ഇന്ന് തുടങ്ങും.
കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്റേയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും നേതൃത്വത്തിലാണ് ജില്ലാ പര്യടനം. ജില്ലകള്‍ തോറും നേതൃ കണ്‍വെന്‍ഷനുകളില്‍ നേതാക്കള്‍ പങ്കെടുക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇന്ന് രാവിലെ കോഴിക്കോട് നടന്ന ജില്ലാ നേതൃ കണ്‍വെന്‍ഷനില്‍ ഇരു നേതാക്കളും പങ്കെടുത്തു. ഉച്ചകഴിഞ്ഞ് ജില്ലയിലെ കെ.പി.സി.സി, ഡിസിസി ഭാരവാഹികളുടെ യോഗത്തിലും തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലും നേതാക്കള്‍ പങ്കെടുക്കും. മണ്ഡലം പുന സംഘടനയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളും നേതാക്കള്‍ കേള്‍ക്കും.
ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് പ്രാദേശിക തലത്തില്‍ പാര്‍ട്ടിയിലെ ഭിന്നതകള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പര്യടനം. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നേതാക്കള്‍ ജില്ലാ പര്യടനം നടത്തുന്നത്. പര്യടനം നവംബര്‍ 11ന് എറണാകുളത്ത് അവസാനിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]