
കൊച്ചി: ഓടിക്കൊണ്ടിരുന്നു കെ.എസ്.ആർ.ടി.സി. ബസിനുള്ളിൽ യാത്രക്കാരിയ്ക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കോയമ്പത്തൂർ മേട്ടുപ്പാളയം തന്തൈ പെരിയാർ സ്ട്രീറ്റിൽ റോയൽ ഹൗസിംഗ് യൂണിറ്റിൽ താമസിക്കുന്ന മുഹമ്മദ് അസറുദ്ദീൻ (29) നെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഈരാറ്റുപേട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി സി ബസിൽ ആണ് സംഭവം. ബസ്സ് പെരുമ്പാവൂർ വല്ലം ഭാഗത്ത് എത്തിയപ്പോൾ യാത്രിക്കാരിയുടെ സീറ്റിനരികിലേക്ക് വന്നിരുന്ന മുഹമ്മദ് അസറുദ്ദീൻ ലൈംഗിക ചേഷ്ടകൾ കാണിക്കുകയായിരുന്നു. തുടർന്ന് യുവാവ് യുവതി കാണെ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
യുവതി വിവരമറിയിച്ചതിനെ തുടർന്ന് ബസ് ജീവനക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പെരുമ്പാവൂഡ പൊലീസ് ഇൻസ്പെക്ടർ ആർ.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. Read More : മേയാൻ വിട്ട
ഒരു പശുവിനെ കാണാനില്ല, ഉഗ്ര സ്ഫോടനം, പിന്നാലെ ചോരയൊലിപ്പിച്ച് മടങ്ങിയെത്തി; സംഭവം പാലക്കാട് Last Updated Oct 24, 2023, 8:13 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]