
പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്. ഒന്നിലധികം ഫോൺ നമ്പരുകൾ ഉപയോഗിക്കുന്നവർക്ക് ഉപയോഗപ്രദമായ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സാപ്പ്. ആപ്പിലൂടെ ഇനി ഒന്നിലധികം അക്കൗണ്ടുകൾ ഒരേ സമയം ലോഗിൻ ചെയ്യാം. ടെലഗ്രാമിൽ ഇതിനകം ഈ ഫീച്ചർ ലഭ്യമായി തുടങ്ങി. നിലവിൽ ഒന്നിലധികം വാട്ട്സാപ്പുള്ളവർ ക്ലോൺ ആപ്പ് എടുക്കുകയോ അല്ലെങ്കില് ബിസിനസ് വാട്ട്സാപ്പിനെ ആശ്രയിക്കുകയോ ആണ് പതിവ്. എന്നാൽ പുതിയ ഫീച്ചർ വരുന്നതോടെ ഉപയോക്താക്കൾക്ക് ഒരേ ആപ്പിലൂടെ വ്യത്യസ്ത അക്കൗണ്ടുകൾ ലോഗിൻ ചെയ്യാം.
ഇതിനായി ഡ്യുവൽ സിം സൗകര്യമുള്ള ഫോണിൽ രണ്ട് സിംകാർഡ് കണക്ഷനുകൾ വേണം. എന്നിട്ട് വാട്ട്സാപ്പ് സെറ്റിങ്സ് ഓപ്പൺ ചെയ്യുക. നിങ്ങളുടെ പേരിന് നേരെയുള്ള ചെറിയ ആരോ (Arrow) ടാപ്പ് ചെയ്യുക. ‘ആഡ് അക്കൗണ്ട്’ തിരഞ്ഞെടുക്കുക. രണ്ടാമത്തെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് വെരിഫിക്കേഷൻ പ്രോസസ് പൂർത്തീകരിക്കുക. പുതിയ അക്കൗണ്ട് ചേർക്കപ്പെടും. പേരിന് നേരെയുള്ള ആരോ മാർക്ക് ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് അക്കൗണ്ടുകൾ മാറ്റി ഉപയോഗിക്കാം. ഓർക്കുക രണ്ട് അക്കൗണ്ടുകൾക്കും വെവ്വേറെ പ്രൈവസി സെറ്റിങ്സും നോട്ടിഫിക്കേഷൻ സെറ്റിങ്സും ആയിരിക്കും. നിലവിൽ വാട്ട്സാപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിൾ വേർഷനിവും ഈ അപ്ഡേറ്റുകൾ ലഭ്യമാണ്.
Read also:
ഇന്ത്യ പോലുള്ള വിപണികളിൽ ഡ്യുവൽ സിം ഫോണുകൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കൂടുതലാണ്. അതിനാൽ ഇതുപോലുള്ള സവിശേഷതകൾ അത്യവശ്യമാണ്. അതേ സമയം രണ്ട് അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ രണ്ട് സിമ്മും ആക്ടീവായിരിക്കണം എന്നാണ് മെറ്റ പറയുന്നത്. വാട്ട്സ്ആപ്പ് ആൻഡ്രോയിഡ് ബീറ്റ പതിപ്പിൽ നേരത്തെ മൾട്ടി അക്കൌണ്ട് സപ്പോർട്ട് ലഭിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]