
കണ്ണൂർ: കണ്ണൂർ ചൊവ്വ ക്ഷേത്ര കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. അണ്ടത്തോട് പാച്ചാൻ വയൽ ഷമീമ – ജലീൽ ദമ്പതികളുടെ മകൻ ഫാസ് അബ്ദുൾ ജലീൽ ആണ് മരിച്ചത്.
പതിനഞ്ച് വയസായിരുന്നു. ചൊവ്വാഴ്ച്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം.
കണ്ണൂർ കക്കാട് ഭാരതീയ വിദ്യാഭവൻ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഫാസ് അബ്ദുൾ ജലീൽ. കണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നൽകി. : നടന് വിനായകന് അറസ്റ്റില്‍ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് Last Updated Oct 24, 2023, 10:50 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]