
കോട്ടയം: കോട്ടയം മുണ്ടക്കയത്ത് കോടാലി കൊണ്ട് തലയ്ക്ക് അടിച്ച് മകനെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കോരുത്തോട് കുഴിമാവ് ടോപ്പ് ഭാഗത്ത് തോപ്പിൽ വീട്ടിൽ സാവിത്രിയെ (73) യാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മകനായ അനുദേവൻ (45) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെയാണ് ചികിത്സയിലിരിക്കെ മരിച്ചത്. വീടിന് സമീപം കയ്യാലയിൽ നിന്നും വീണ് പരിക്കേറ്റതാണെന്നുപറഞ്ഞായിരുന്നു ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
ഇയാളുടെ മരണകാരണം തലയ്ക്ക് ഏറ്റ ക്ഷതം മൂലമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടർന്ന് മുണ്ടക്കയം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. സ്ഥിരമായി മദ്യപിച്ചെത്തി അമ്മയുമായി വഴക്കുണ്ടാക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്ന മകനെ ഇതിനുള്ള വിരോധം മൂലം വീടിന് സമീപം ഇരുന്ന കോടാലിയുടെ പുറകുവശം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]