
വിജയപുര- ലോഡ് ഷെഡിംഗ് മൂലം ദുരിതത്തിലായ കര്‍ഷകര്‍ മുതലയുമായി വൈദ്യുതി ഓഫീസിലെത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍. കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ നിന്നുള്ള കര്‍ഷകരാണ് ഹുബ്ലി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിന്റെ (ഹെസ്കോം) സബ് സ്റ്റേഷനിലേക്ക് മുതലയെ കൊണ്ടുവന്നത്.
റോണിഹാല ഗ്രാമത്തിലെ ഒരു വയലില്‍നിന്നാണ് കര്‍ഷകര്‍ വലിയ മുതലയെ പിടികൂടിയത്. തുടര്‍ന്ന് അതിനെ കെട്ടി സുരക്ഷിതമാക്കിയ ശേഷം ഹെസ്കോം ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ച പവര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
രാത്രിയില്‍ പാമ്പ്, തേള്, മുതല എന്നിവയുടെ കടിയേറ്റ് മരണപ്പെട്ടാല്‍ എന്തുചെയ്യുമെന്ന് ചോദിച്ചായിരുന്നു വൈദ്യുതി ഓഫീസില്‍ എത്തിയ കര്‍ഷകരുടെ പ്രതിഷേധം.
തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ മുതലയെ രക്ഷപ്പെടുത്തി അല്‍മാട്ടി നദിയില്‍ വിട്ടയച്ചു. മുതലയുടെ പ്രശ്നം പരിഹരിച്ചെങ്കിലും
ലോഡ്ഷെഡ്ഡിംഗ് പ്രശ്നം പരിഹരിക്കപ്പെടാതെ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]