
സഹോദര പുത്രൻ വീട് ഇടിച്ചു തകർത്ത സംഭവം; ബന്ധുക്കളുടെ പൊതുസമ്മതം; കുടുംബസ്ഥലം ലീലയ്ക്ക് വിട്ടുനൽകി; നാളെ ഭൂമി രജിസ്റ്റർ ചെയ്യും സ്വന്തം ലേഖകൻ കൊച്ചി: വടക്കൻ പറവൂരിൽ സഹോദര പുത്രൻ വീട് ഇടിച്ചു തകർത്ത സംഭവത്തിൽ ലീലയ്ക്ക് ഭൂമി വിട്ടു നൽകി. ബന്ധുക്കൽക്ക് തുല്യാവകാശമുള്ള കുടുംബസ്ഥലം പൊതുസമ്മതപ്രകാരം ലീലയ്ക്ക് വിട്ടു നൽകികൊണ്ട് ലീഗൽ സർവീസ് അതോറിറ്റി ഉത്തരവായി.
നാളെ ഭൂമി രജിസ്റ്റർ ചെയ്യും. കുടുംബാംഗങ്ങൾക്ക് തുല്യാവകാശമായി കിടന്നിരുന്ന ഏഴ് സെന്റിൽ നിന്ന് ആറ് സെന്റ് ഭൂമിയാണ് ലീലയ്ക്ക് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി അനുവദിച്ചത്.
വീട് ഇടിച്ചുനിരത്തിയ സഹോദരപുത്രൻ രമേശൻ ഒഴികെ എല്ലാവരും അവകാശം എഴുതി നൽകി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലീഗൽ സർവീസസ് അതോറിറ്റി ഉത്തരവിനെതിരെ അപ്പീൽ പോകാൻ സാധിക്കാത്തതിനാൽ നാളെ രജിസ്ട്രേഷനും നടക്കും.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സഹോദര പുത്രനായ രമേശ് 56കാരിയായ ലീലയെ വീട്ടിൽ നിന്നും ഒഴിവാക്കാൻ സ്വന്തം വീട് ഇടിച്ചു നിരത്തിയത്. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]