തിരുവനന്തപുരം∙ ഡിജിപി യോഗേഷ് ഗുപ്തയ്ക്കെതിരെ വീണ്ടും പ്രതികാര നടപടിയുമായി സർക്കാർ. അഗ്നിരക്ഷാ സേനാ മേധാവിയായ യോഗേഷ് ഗുപ്തയെ റോഡ് സുരക്ഷാ കമ്മിഷണറായി നിയമിച്ചു.
റോഡ് സുരക്ഷാ കമ്മിഷണർ നിധിൻ അഗർവാളാണ് പുതിയ മേധാവി. വിവിധ പരാതികൾ ഉയർന്ന എഐജി വി.ജി.വിനോദ് കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്നും ഐടി വിഭാഗത്തിലേക്ക് മാറ്റി.
എസ്പി സുജിത് ദാസിനെ ഐടി വിഭാഗത്തിൽനിന്ന് എഐജി (പ്രൊക്യുയര്മെന്റ്) ആയി നിയമിച്ചു.
അഡി.എക്സൈസ് കമ്മിഷണർ കെ.എസ്.ഗോപകുമാറിനെ ക്രമസമാധാന ചുമതലയുള്ള എഐജിയായി നിയമിച്ചു. കെ.എൽ.ജോൺകുട്ടിയെ ക്രൈംബ്രഞ്ച് എസ്പിയായി നിയമിച്ചു.
നിലവിൽ വിജിലൻസ് എസ്പിയാണ്. തിരുവനന്തപുരം സിറ്റി ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖിനെ തൃശൂർ സിറ്റി പൊലീസ് കമ്മിഷണറായും നിയമിച്ചു.
അഗ്നിരക്ഷാസേനാ മേധാവി ഡിജിപി യോഗേഷ് ഗുപ്തയ്ക്കു കേന്ദ്രത്തിൽ നിയമനം ലഭിക്കുന്നതിനാവശ്യമായ വിജിലൻസ് ക്ലിയറൻസ് റിപ്പോർട്ട് സർക്കാർ പിടിച്ചുവച്ചിരുന്നു.
റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടു നൽകിയ വിവരാവകാശ അപേക്ഷയും സർക്കാർ തള്ളി. സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരിലൊരാൾ, താൻ കൂടി ഭാഗമായ പൊലീസ് വകുപ്പിൽ തന്റെ പേരിലുള്ള റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോഴാണ് ‘രഹസ്യമായതിനാൽ നൽകാനാകില്ല’ എന്ന നിലപാട് സർക്കാർ സ്വീകരിച്ചത്.
കേന്ദ്രം ആവശ്യപ്പെട്ടപ്രകാരം യോഗേഷുമായി ബന്ധപ്പെട്ട
റിപ്പോർട്ട് വിജിലൻസ് വകുപ്പ് തയാറാക്കി സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറിയിരുന്നു. ഇത് അദ്ദേഹം ചീഫ് സെക്രട്ടറിക്കു നൽകിയെങ്കിലും സംസ്ഥാനം അതു കേന്ദ്രത്തിനു കൈമാറാതെ പിടിച്ചുവച്ചു.
ഇതിന്റെ പകർപ്പ് ആവശ്യപ്പെട്ടു പൊലീസ് ആസ്ഥാനത്തെ വിവരാവകാശ ഉദ്യോഗസ്ഥനു ജൂൺ 19നാണ് യോഗേഷ് അപേക്ഷ നൽകിയത്. എന്നാൽ അപേക്ഷ തള്ളി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]