ദുബായ്: ഏഷ്യാ കപ്പിലെ ഫൈനലിൽ ഇന്ത്യയുടെ എതിരാളികളെ കണ്ടെത്താനുള്ള നിർണായക മത്സരത്തിൽ പാകിസ്ഥാനെതിരെ ബംഗ്ലാദേശ് ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്തു. ശ്രീലങ്കയെ പരാജയപ്പെടുത്തിയ ടീമിൽ മാറ്റങ്ങളില്ലാതെ പാകിസ്ഥാൻ ഇറങ്ങുമ്പോൾ, ഇന്ത്യയോട് പരാജയപ്പെട്ട
ബംഗ്ലാദേശ് ടീമിൽ മാറ്റങ്ങളുമായാണ് കളത്തിലെത്തുന്നത്. ഈ മത്സരത്തിൽ വിജയിക്കുന്ന ടീം ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയെ നേരിടും.
ടൂർണമെൻ്റിൽ ഇരുടീമുകളും ഓരോ മത്സരം വീതം വിജയിക്കുകയും ഇന്ത്യയോട് പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. അതിനാൽ, ഇന്നത്തെ മത്സരം ഒരു വെർച്വൽ സെമി ഫൈനലായി മാറി.
പരാജയപ്പെടുന്ന ടീം ടൂർണമെൻ്റിൽ നിന്ന് പുറത്താകും. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ 41 റൺസിന് പരാജയപ്പെടുത്തിയാണ് ഫൈനൽ ഉറപ്പിച്ചത്.
പ്ലേയിംഗ് ഇലവൻ ഇങ്ങനെ: ബംഗ്ലാദേശ്: സെയ്ഫ് ഹസ്സന്, തന്‍സീദ് ഹസന് തമീം, പര്‍വേസ് ഹൊസൈന്‍ ഇമോന്‍, തൗഹിദ് ഹൃദയ്, ഷമീം ഹൊസൈന്‍, ജാക്കര്‍ അലി (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), മുഹമ്മദ് സൈഫുദ്ദീന്, റിഷാദ് ഹൊസൈന്‍, തന്‍സിം ഹസന് സാക്കിബ്, നസും അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്. പാകിസ്ഥാന്: സാഹിബ്സാദ ഫർഹാൻ, ഫഖർ സമാൻ, സയിം അയൂബ്, സൽമാൻ ആഘ(ക്യാപ്റ്റൻ), ഹുസൈൻ തലാത്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.
കൂടുതൽ കായിക വാർത്തകൾക്ക് newskerala.net സന്ദർശിക്കുക FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]