തിരുവനന്തപുരം∙ ആഗോള അയ്യപ്പ സംഗമത്തില്‍ മുഷ്ടി ചുരുട്ടി ശരണം വിളിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
. താന്‍ പരമവിശ്വാസിയാണെന്നും അറിയാതെ അത്തരത്തില്‍ സംഭവിച്ചുപോയതില്‍ ഖേദമുണ്ടെന്നും പ്രശാന്ത് പറഞ്ഞു.
അങ്ങനെ വരാന്‍ പാടില്ലാത്തതായിരുന്നുവെന്നും ആ ദൃശ്യം കാണുമ്പോള്‍ വിഷമമുണ്ടെന്നും പ്രശാന്ത് പറഞ്ഞു. സംഗമത്തിന്റെ ഉദ്ഘാടനസമ്മേളനത്തിന് ഉണ്ടായിരുന്നത്ര ആളുകള്‍ മറ്റു സെഷനുകളില്‍ ഉണ്ടായിരുന്നില്ലെന്നും ഇതു സ്വാഭാവികം മാത്രമാണെന്നും പ്രശാന്ത് പറഞ്ഞു.
‘‘കേന്ദ്രത്തില്‍ ദേവസ്വം വകുപ്പ് വരുന്നതോടെ ശബരിമല പോലുള്ള ക്ഷേത്രങ്ങളിലെ പ്രശ്നങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന കാര്യങ്ങള്‍ അറിയാതെ ആണ്.
ശബരിമല കേന്ദ്രസർക്കാർ ഏറ്റെടുക്കും എന്നാണ് സുരേഷ് ഗോപി പറയുന്നത്. അത് എങ്ങനെയാണ് സാധ്യമാകുന്നത്.
1950 ലെ ഹിന്ദു റിലീജിയസ് ഇന്സ്റ്റിറ്റൂഷന് ആക്ട് അനുസരിച്ചാണ് ഒരു കവനന്റ് മുഖാന്തരം ഇത് വന്നിരിക്കുന്നത്. അദ്ദേഹത്തിന് അതിനെക്കുറിച്ച് ആധികാരികമായി അറിവില്ലാത്തതുകൊണ്ടായിരിക്കാം അങ്ങനെ പറയുന്നത്.
നിരവധി ക്ഷേത്രങ്ങളാണ് ശബരിമലയെ ആശ്രയിച്ചു കഴിയുന്നത്. അതിനെയെല്ലാം തകര്‍ക്കാനുള്ള ഉദ്ദേശത്തോടെയുള്ള പ്രസ്താവനയാണ് സുരേഷ് ഗോപിയുടേത്’’ – പ്രശാന്ത് പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]