ന്യൂസ്കേരള.നെറ്റ് ന്യൂസ് ഡെസ്ക് ഓസ്ട്രേലിയ എ ടീമിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ഇന്ത്യൻ എ ടീമിനെ ശ്രേയസ് അയ്യർ നയിക്കും. നിലവിൽ ഏഷ്യാ കപ്പിൽ കളിക്കുന്ന ഹർഷിത് റാണ, അഭിഷേക് ശർമ, തിലക് വർമ, അർഷ്ദീപ് സിംഗ് എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇവർ പരമ്പരയിലെ രണ്ടാം മത്സരം മുതൽ ടീമിനൊപ്പം ചേരും. അതേസമയം, മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.
അവസാന രണ്ട് മത്സരങ്ങളിൽ തിലക് വർമ വൈസ് ക്യാപ്റ്റനാകും. സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി എന്നിവർക്ക് ഓസ്ട്രേലിയക്കെതിരായ പ്രധാന പരമ്പരയ്ക്ക് മുന്നോടിയായി പരിശീലനം നൽകുന്നതിനായി ഇന്ത്യ എ ടീമിൽ കളിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാൽ സെലക്ടർമാർ ഈ നീക്കത്തിന് തയ്യാറായില്ല. ഇതോടെ ഇരുവരും പരിശീലന മത്സരങ്ങളില്ലാതെയാകും ഓസ്ട്രേലിയക്കെതിരെ കളത്തിലിറങ്ങുക.
ആദ്യ ഏകദിനത്തിനുള്ള ഇന്ത്യ എ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ്, ആയുഷ് ബദോനി, സൂര്യൻഷ് ഷെഡ്ഗെ, വിപ്രജ് നിഗം, നിശാന്ത് സിന്ധു, ഗുർജപ്നീത് സിംഗ്, യുധ്വീർ സിംഗ്, രവി ബിഷ്ണോയ്, അഭിഷേക് പോറെൽ (വിക്കറ്റ് കീപ്പർ), പ്രിയാൻഷ് ആര്യ, സിമർജീത് സിംഗ്. അവസാന രണ്ട് ഏകദിനങ്ങൾക്കുള്ള ഇന്ത്യ എ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ്, ആയുഷ് ബദോനി, സൂര്യൻഷ് ഷെഡ്ഗെ, വിപ്രജ് നിഗം, നിശാന്ത് സിന്ധു, ഗുർജപ്നീത് സിംഗ്, യുധ്വീർ സിംഗ്, രവി ബിഷ്ണോയ്, അഭിഷേക് പോറെൽ (വിക്കറ്റ് കീപ്പർ), അർഷ്ദീപ് സിംഗ്, ഹർഷിത് റാണ.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]