കൊല്ലം:പിണറായി സര്‍ക്കാരിനോടുള്ള NSS നിലപാട് മാറ്റത്തില്‍ ബിജെപിക്ക് ഒരു ആശങ്കയുമില്ലെന്ന് വി മുരളീധരന്.പറഞ്ഞു. ശബരിമലയിൽ വികസനത്തിന് ബിജെപി പ്രതിജ്ഞാബദ്ധരാണ്.ആചാര സംരക്ഷണത്തിന് ബിജെപി പ്രതിജ്ഞാബദ്ധരാണ് …… പന്തളത്ത് ഭക്തർ നടത്തിയ സംഗമം വന്‍ വിജയമാണ്.പമ്പയിൽ നടന്നത് AI സംഗമം.പന്തളത്ത് നടന്നത് ഭക്ത സംഗമം ആണെന്നും അദ്ദേഹം പറഞ്ഞു കോൺഗ്രസിന് വ്യക്തമായ നിലപാടില്ല അത് രാഹുൽ മാങ്കൂട്ടിത്തിലിന്റെ കാര്യത്തിലായാലും ശബരിമലയിലായാലും അയ്യപ്പ സംഗമത്തിൽ ആയാലും..
ഒരു അഴകൊഴമ്പൻ നയമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്.എല്ലാ കാര്യത്തിലും കോൺഗ്രസിന് പാണക്കാട് തങ്ങളോട് അനുവാദം ചോദിക്കണം ശബരിമലയിൽ ഏറ്റവും കൂടുതൽ അടി കൊണ്ടതും ജയിലിൽ പോയതും ബിജെപിക്കാരാണ് അങ്ങനെയുള്ള ആളുകളുടെ പേരിലുള്ള കേസ് പിൻവലിക്കണമെന്നത് ബിജെപിയുടെ ആവശ്യമാണ് അക്കാര്യത്തിൽ സിപിഎമ്മിനല്ലാതെ SNDP യ്ക്കോ NSS നോ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]