വാഷിങ്ടൻ ∙
രണ്ടാം സ്ഥാനത്തുള്ള ഒറാക്കിൾ സ്ഥാപകൻ ലാറി എല്ലിസന്റെ നേട്ടം കൊണ്ട് ലോകത്തിന് എന്തുണ്ട് ഗുണം? തന്റെ സ്വത്തിന്റെ 95 ശതമാനവും ലോക നൻമയ്ക്കായി സംഭാവന ചെയ്യുമെന്ന് പ്രതിജ്ഞ എടുത്തിട്ടുണ്ട് അദ്ദേഹം. 2010ൽ നടത്തിയ ഗിവിങ് പ്ലെഡ്ജിന്റെ ഭാഗമായിട്ടാണ് ഇതുചെയ്യുക.
ഈ മാസമാദ്യം സോഫ്റ്റ്വെയർ കമ്പനിയായ ഓറക്കിളിന്റെ ഓഹരി വില 40 ശതമാനം വർധിച്ചതോടെ സഹസ്ഥാപകനായ ലാറി എല്ലിസൺ, ഇലോൺ മസ്കിനെ കടത്തിവെട്ടി, കുറച്ചുദിവസത്തേക്ക് ലോകത്തിലെ ശതകോടീശ്വരന്മാരിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
നിലവിൽ ലോകത്തിലെ രണ്ടാമത്തെ ധനികനാണ് ലാറി എല്ലിസൺ. ബ്ലൂംബെർഗിന്റെ ബില്യനയേഴ്സ് സൂചികയിൽ നിലവിൽ ലാറി എല്ലിസന്റെ ആസ്തി 373 ബില്യൻ ഡോളറാണ്.
എല്ലിസൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വഴിയാണ് എല്ലിസൺ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നല്ലൊരു പങ്കും ചെലവഴിക്കുന്നത്.
ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്നാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, സംരക്ഷണം, ഭക്ഷ്യ സുരക്ഷ, എഐ മേഖലയിലെ ഗവേഷണം എന്നീ മേഖലകളിലെ പ്രവൃത്തികൾക്കുവേണ്ടിയാണ് സമ്പത്ത് ചെലവഴിക്കുക.
2027ൽ എല്ലിസൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പുതിയ ക്യാംപസും പ്രവർത്തനം തുടങ്ങും. ഇതിനുപുറമെ അർബുദ ഗവേഷണത്തിനു വേണ്ടിയും വലിയ തുക എല്ലിസൺ സംഭാവന ചെയ്തിട്ടുണ്ട്.
സതേൺ കലിഫോർണിയ സർവകലാശാലയ്ക്ക് 20 കോടി ഡോളറാണ് ഇതിനായി നൽകിയത്.
ആരോഗ്യമേഖലയിൽ ഒട്ടേറെ ഗവേഷണങ്ങൾ ചെയ്യുന്ന എല്ലിസൺ മെഡിക്കൽ ഫൗണ്ടേഷനും 1 ബില്യൻ ഡോളർ ലഭിച്ചിട്ടുണ്ട്. ലാറി എല്ലിസന്റെ സമ്പത്തിൽ അടുത്തിടെ വൻവർധനയുണ്ടാക്കിയത് ഒറാക്കിളിന്റെ ഓഹരികളിലുണ്ടായ കുതിച്ചുചാട്ടമാണ്.
ഒപ്പം ടെസ്ലയിലെ നിക്ഷേപവും സഹായിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]