പാലക്കാട്: ചിറ്റിലഞ്ചേരിയിൽ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. പൊള്ളാച്ചിയിൽ നിന്ന് തൃശൂരിലേക്ക് വന്ന സ്വകാര്യ ബസും എതിർ ദിശയിൽ വന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസിൽ ഏകദേശം 30 നടുത്ത് പേരുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാർക്കെല്ലാം പരിക്കേറ്റതായാണ് വിവരം. ലോറി ഡ്രൈവറുടെ കാലിനും പരിക്കുണ്ട്. എല്ലാവരെയും ആശുപത്രികളിലേക്ക് മാറ്റി.
മറ്റൊരു അപകടത്തിൽ വയനാട് ഒരു യുവാവിന് പരിക്കേറ്റു. ചെതലയത്ത് ഉണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിനാണ് പരിക്കേറ്റത്. മുള്ളൻകൊല്ലി പള്ളത്ത് ജിഷ്ണുവിനാണ് പരിക്കേറ്റത്. സ്വകാര്യ ബസിന് അടിയിലേക്ക് ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നു. ബൈക്ക് യാത്രക്കാരൻ പുല്‍പ്പള്ളിയില്‍ നിന്ന് ബത്തേരിക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. തലക്ക് പരിക്കേറ്റ ജിഷ്ണുവിനെ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]