ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി അശ്വിന്. ബംഗ്ലാദേശിനെതിരായ ചെന്നൈ ടെസ്റ്റില്‍ അശ്വിന് 6 വിക്കറ്റെടുത്തിരുന്നു.
ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി അശ്വിന്. ബംഗ്ലാദേശിനെതിരായ ചെന്നൈ ടെസ്റ്റില്‍ അശ്വിന് 6 വിക്കറ്റെടുത്തിരുന്നു.
രണ്ടാം സ്ഥാനത്തും ഇന്ത്യൻ ബൗളറാണ്. ബംഗ്ലാദേശിനെതിരായ ചെന്നൈ ടെസ്റ്റില്‍ അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയാണ് രണ്ടാമന്.
ചെന്നൈ ടെസ്റ്റില്‍ ആറ് വിക്കറ്റുമായി തിളങ്ങിയ രവീന്ദ്ര ജഡേജ ഒരു സ്ഥാനം ഉയര്‍ന്ന് അഞ്ചാം സ്ഥാനത്തെത്തി.
ന്യൂസിലന്‍ഡിനെതിരെ മികവ് കാട്ടിയ ശ്രീലങ്കയുടെ പ്രഭാത് ജയസൂര്യ അഞ്ച് സ്ഥാനം ഉയര്‍ന്ന് എട്ടാം സ്ഥാനത്തെത്തി.
ഓള് റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ചെന്നൈ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയ ആര് അശ്വിന് ഓള് റൗണ്ടര്‍മാരില്‍ രണ്ടാമത്.
ഓള് റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ അക്സര്‍ പട്ടേല്‍ ആറാം സ്ഥാനത്ത്.
ടെസ്റ്റ് ടീം റാങ്കിംഗില്‍ 124 പോയന്റുമായി ഓസീസ് ഒന്നാമത്. 120 പോയന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]