ഇന്ത്യയിൽ ശ്വാസകോശ അർബുദം ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. പുകവലി, പാരമ്പര്യം, രാസവസ്തുക്കളുമായുള്ള സമ്പർക്കം, തെറ്റായ ജീവിതശെെലി എന്നിവയെല്ലാം ശ്വാസകോസ ക്യാൻസർ പിടിപെടുന്നതിന് പിന്നിലെ ചില കാരണങ്ങളാണ്.
അസാധാരണമായ കോശങ്ങൾ വളരുകയും പെരുകുകയും ശരീരത്തിൽ മുഴകൾ രൂപപ്പെടുകയും ചെയ്യുമ്പോൾ ശ്വാസകോശാർബുദം സംഭവിക്കുന്നു. പുകവലിയാണ് ഈ ക്യാൻസറിൻ്റെ പ്രധാന കാരണം. 85 ശതമാനത്തിലധികം കേസുകളും ഇത് മൂലമാണ് സംഭവിക്കുന്നത്. ചികിത്സിച്ചില്ലെങ്കിൽ, ക്യാൻസർ കോശങ്ങൾ ശരീരത്തിൽ വ്യാപിക്കുകയും ഗുരുതരമായ സങ്കീർണതകൾ ഉണ്ടാക്കുകയും ചെയ്യും.
പുകവലിക്കുന്നവരും പാരമ്പര്യമായി ക്യാൻസർ സാധ്യതയും ഉണ്ടെങ്കിൽ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ പതിവ് സ്ക്രീനിംഗ് പരിശോധന ചെയ്യുക…- ദില്ലിയിലെ അപ്പോളോ സ്പെക്ട്ര ആശുപത്രിയിലെ പൾമണോളജിസ്റ്റ് ഡോ. ദീക്ഷിത് കുമാർ പറഞ്ഞു.
രോഗം നേരത്തെ കണ്ടെത്തുന്നത് വേഗം ഭേദമാക്കാൻ സഹായിക്കും. ശസ്ത്രക്രിയ, റേഡിയേഷൻ ചികിത്സ, കീമോതെറാപ്പി അല്ലെങ്കിൽ ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിനുള്ള പുതിയ ചികിത്സകൾ ഉൾപ്പെടെയുള്ള ചികിത്സ ലഭ്യമാണെന്ന് ഡോ. ദീക്ഷിത് പറഞ്ഞു.
ശ്വാസകോശ അർബുദത്തിൻ്റെ ലക്ഷണങ്ങൾ
നെഞ്ച് വേദന
ശ്വാസതടസം
നിരന്തരമായ ചുമ
പെട്ടെന്ന് ഭാരം കുറയുക
ഇടയ്ക്കിടെ വരുന്ന ശ്വാസകോശ അണുബാധ
ശ്വാസകോശ അർബുദം തടയാൻ ചെയ്യേണ്ട ചില കാര്യങ്ങൾ
ശ്വാസകോശ അർബുദ സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് പുകവലി ഉപേക്ഷിക്കുന്നതാണ്. പുകവലിക്കുന്നതിലൂടെ ശ്വാസകോശ അർബുദം വരാനുള്ള സാധ്യത 20-30 ശതമാനം വരെ വർദ്ധിപ്പിക്കും. ശ്വാസകോശ അർബുദ സാധ്യത കുറയ്ക്കാൻ പ്രത്യേക ഭക്ഷണമൊന്നുമില്ലെങ്കിലും സമീകൃതാഹാരം കഴിക്കുന്നത് ഒരു പരിധിവരെ സഹായിക്കും.
പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ, ധാന്യങ്ങൾ എന്നിവ കഴിക്കുന്നത് ശ്വാസകോശ അർബുദ സാധ്യത കുറയ്ക്കും.പതിവായി വ്യായാമം ചെയ്യുന്നതിലൂടെ സ്ത്രീകളിൽ ശ്വാസകോശ അർബുദ സാധ്യത 20-30 ശതമാനവും പുരുഷന്മാരിൽ 20-50 ശതമാനവും കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.
പാലിലോ റാഗിയിലോ? ഏതിലാണ് കാത്സ്യം കൂടുതലുള്ളത്?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]