
പത്തനംതിട്ട: പത്തനംതിട്ടയിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ആറ് യുവാക്കൾ അറസ്റ്റിൽ. മാനസിക വെല്ലുവിളി നേരിടുന്ന രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥി കൂടിയായ പെൺകുട്ടിയാണ് അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. പത്തനംതിട്ട സ്വദേശികളായ പ്രശാന്ത്, ലിബിൻ, യാസീൻ, ഹരികൃഷ്ണൻ, സഹിൽ, ചെങ്ങന്നൂർ സ്വദേശി സിജു പി മാത്യു എന്നിവരെയാണ് പത്തനംതിട്ട കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്. 25നും 30നും ഇടയിൽ പ്രായമുള്ളവരാണ് ആറ് പേരും.
പിക്ക് അപ്പ് വാൻ ഡ്രൈവർമാരും ബസുകളിലെ ജീവനക്കാരാണ് പ്രതികള്‍. രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. 2023 ജൂലൈയിലാണ് പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാം വഴി യുവാക്കൾ സൗഹൃദത്തിലാകുന്നത്. തുടർന്ന് പല തവണ പീഡിപ്പിച്ചു. അതിനിടെ പെൺകുട്ടിയുടെ സുഹൃത്തുക്കളുടെ ഫോൺ നമ്പറുകളും പ്രതികൾ തന്ത്രപൂർവം കൈക്കലാക്കി. അവരെയും ഫോണിൽ വിളിച്ചു. ഇതോടെ മറ്റ് പെൺകുട്ടികൾ കോളേജ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കോയിപ്രം പൊലീസിലും പരാതി നൽകി. കേസിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ട്. പത്തനംതിട്ട, തിരുവല്ല ഡിവൈഎസ്പിമാരാണ് കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]