
ആലപ്പുഴ: കനാലിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ മുല്ലാത്തുവളപ്പ് സുധിക്കാട്ട് ചിറയിൽ റെഷീദിന്റെ മകൻ മുബാറക്കാണ് (40) മരിച്ചത്. ബുധനാഴ്ച രാവിലെ 11ന് ഐശ്വര്യ ഓഡിറ്റോറിയത്തിന് സമീപത്തെ വാടക്കനാലിൽ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് ഇയാളുടെ സൈക്കിളും ബാഗും കണ്ടെത്തിയിട്ടുണ്ട്.
നോർത്ത് പൊലീസും അഗ്നിരക്ഷാസേനയും ചേർക്ക് കരക്കെത്തിച്ച മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അബദ്ധത്തിൽ കാൽ വഴുതി വെള്ളത്തിൽ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയോടെയാണ് വീട്ടിൽനിന്ന് സൈക്കിളുമായി ഇറങ്ങിയത്. തടുക്ക് കച്ചവടക്കാരനും അവിവാഹിതനുമാണ്. മാതാവ്: ഹബീബ. സഹോദരങ്ങൾ: മുഫ്താർ, മുസില. ഖബറടക്കം വ്യാഴാഴച ഉച്ചയോടെ ആലപ്പുഴ പടിഞ്ഞാറെ ഷാഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
635 ചതുരശ്ര അടിയിൽ രണ്ട് കിടപ്പമുറിയും ഹാളും ശുചിമുറിയുമടക്കം ‘പുനര്‍ഗേഹം’, 400 ഫ്ലാറ്റുകൾ ഫെബ്രവരിയിൽ കൈമാറും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]