
മണ്ണഞ്ചേരി: സിപിഎം ബ്രാഞ്ച് സമ്മേളനത്തിനിടെ സമ്മേളന പ്രതിനിധി കുഴഞ്ഞ് വീണ് മരിച്ചു. ജലഗതാഗത വകുപ്പ് മുൻ ജീവനക്കാരൻ മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് ഞാറകുളങ്ങരക്ക് സമീപം പട്ടേകാട്ട് ചിറയിൽ എസ്. വേണുഗോപാലാണ് (61) കുഴഞ്ഞ് വീണു മരിച്ചത്. മണ്ണഞ്ചേരി ലോക്കൽ കമ്മിറ്റിയിലെ പനയിൽ ബ്രാഞ്ചിൽ നടന്ന സമ്മേളനത്തിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച് കൊണ്ടിരിക്കവേ വേണുഗോപാൽ ബുധനാഴ്ച പകൽ രണ്ട് മണിയോടെ കുഴഞ്ഞ് വീഴുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ സമ്മേളന പ്രതിനിധികൾ ഉടനേ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗീതയാണ് ഭാര്യ. മക്കൾ: വിഷ്ണു, നന്ദകുമാർ. സംസ്ക്കാരം വ്യാഴാഴ്ച പകൽ 11. 30ന് വീട്ടുവളപ്പിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]