
രാഷ്ട്രീയത്തില്‍ സജീവമായതിനാല്‍ വിജയ് ഒരു സിനിമയോടെ ഇടവേളയെടുക്കുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തമിഴകത്തിന്റെ തല അജിത്തും വൈകാതെ സിനിമയില്‍ നിന്ന് ഇടവേളയെടുക്കും എന്നും റിപ്പോര്‍ട്ടുകള്‍ വന്നത് ആരാധകരെ ആശങ്കയിലാക്കിയിട്ടുണ്ട്. വിജയ് കഴിഞ്ഞാല്‍ അജിത്താണ് തമിഴ് സിനിമയില്‍ തലയെടുപ്പുള്ള നടൻ. ദളപതി 69ഓടെയാണ് വിജയ് തന്റെ സിനിമാ ജീവിതത്തില്‍ നിന്ന് ഇടവേളയെടുക്കുന്നതെങ്കില്‍ തമിഴ് താരം അജിത്ത് റേസിംഗില്‍ സജീവമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
യൂറോപ്യൻ ജിടി4 ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കാൻ സിനിമ കുറയ്ക്കാൻ അജിത്ത് ആലോചിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഗുഡ് ബാഡ് അഗ്ലി കഴിഞ്ഞാല്‍ താരം റേസിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കും എന്നാണ് റിപ്പോര്‍ട്ട്. സിനിമയില്‍ ഇടവേളയെടുക്കുന്നതില്‍ അജിത്ത് തീരുമാനമെടുത്തതായി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനമുണ്ടായിട്ടില്ല. എങ്കിലും ആരാധകരെ റിപ്പോര്‍ട്ട് ആശങ്കയിലാക്കുന്നതാണ്.
Indian Film Actor, Ajith is keen on making a comeback to motor racing. He is planning on participating in the European GT4 championship in 2025. Negotiations are on with Teams based in the UK, Europe & Middle East.
Sponsors too are excited and keen on him coming on board. pic.twitter.com/hGAF4ljhhc
— FMSCI (@fmsci) September 24, 2024
അജിത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രം വിഡാ മുയര്‍ച്ചിയാണ്. വിഡാ മുയര്‍ച്ചിയുടെ ക്ലൈമാക്സ് ഫൈറ്റ് രംഗം ചിത്രീകരിച്ചു എന്നാണ് അജിത് കുമാറിന്റെ ചിത്രത്തില്‍ ഉള്ള നടൻ അര്ജുൻ വ്യക്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് അപ്ഡേറ്റും പുറത്തുവിട്ടു. 2024 ഡിസംബറില്‍ വിഡാ മുയര്‍ച്ചി തിയറ്ററുകളില്‍ എത്തിയേക്കും എന്നാണ് അര്ജുൻ സൂചിപ്പിച്ചിരിക്കുന്നത്.
വിഡാ മുയര്‍ച്ചി വൻ ഹിറ്റാകുമെന്നാണ് സിനിമയുടെ ആരാധകര്‍ പ്രതീക്ഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വിഡാ മുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയതിന്റെ നിരാശയുണ്ടാക്കിയുണ്ടായിരുന്നു. അസെര്ബെയ്ജാനില് വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണ വാര്‍ത്തകള്‍ നിരന്തരം ചര്‍ച്ചയായി. എന്നാല്‍ പലപ്പോഴും ചിത്രീകരണം തടസ്സപ്പെട്ടു. ചിത്രീകരണത്തിനിടെ വിഡാ മുയര്‍ച്ചിയുടെ ഒരാള്‍ മരിക്കുകയും ചെയ്തതും സങ്കടമായി. കലാസംവിധായകൻ മിലനാണ് ഹൃദയാഘാതത്താല്‍ മരിച്ചത്. പരുക്കേറ്റ അജിത്ത് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്തു. ഒടുവില്‍ ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു. ഒടുവില്‍ അജിത്തിന്റെ വിഡാ മുയര്‍ച്ചി സിനിമയുടെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്.
ശരിക്കും കിഷ്കിന്ധാ കാണ്ഡം നേടിയത് എത്ര?, ആ പ്രഖ്യാപനം വൈകുന്നത് എന്തേ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]