
ഇസ്ലാമാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള പാകിസ്ഥാന് ടീമിനെ പ്രഖ്യാപിച്ചു. തുടര്‍ച്ചയായ തോല്‍വികള്‍ക്കിടയിലും പാകിസ്ഥാന് ടീമിനെ ഷാന്‍ മസൂദ് തന്നെ നയിക്കും. സൗദ് ഷക്കീല്‍ ആണ് വൈസ് ക്യാപ്റ്റന്‍. ബാബര്‍ അസം ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ബംഗ്ലാദേശിനെതിരായ അവസാന ടെസ്റ്റ് കളിക്കാതിരുന്ന സ്റ്റാര്‍ പേസര്‍ ഷഹീന് ഷാ അഫ്രീദി ടീമില്‍ തിരികെയെത്തി. പാകിസ്ഥാനില്‍ ഒക്ടോബര്‍ ഏഴിനാണ് പരമ്പരയ്ക്ക് തുടക്കമാവുക. 2023 ജൂലൈയില്‍ ശ്രീലങ്കയ്ക്കെതിരെയാണ് പാകിസ്ഥാന് അവസാനം ടെസ്റ്റ് പരമ്പര വിജയിച്ചത്. പിന്നാലെ ഓസ്ട്രേലിയയ്ക്കെതിരെയും ബംഗ്ലാദേശിനെതിരെയും പരാജയപ്പെട്ടു. ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ശേഷം ഷാന്‍ മസൂദിന് ഒരു ടെസ്റ്റില്‍ പോലും ടീമിനെ വിജയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
പാകിസ്ഥാന് ടീം: ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), സൗദ് ഷക്കീല്‍ (വൈസ് ക്യാപ്റ്റന്‍), ആമിര്‍ ജമാല്‍, അബ്ദുല്ല ഷഫീഖ്, അബ്രാര്‍ അഹമ്മദ്, ബാബര്‍ അസം, മിര്‍ ഹംസ, മുഹമ്മദ് ഹുറൈറ, മുഹമ്മദ് റിസ്വാന് (വിക്കറ്റ് കീപ്പര്‍), നസീം ഷാ, നോമന് അലി, സയിം അയൂബ്, സല്മാന് അലി ആഗ, സര്‍ഫറാസ് അഹമ്മദ് (വിക്കറ്റ് കീപ്പര്‍), ഷഹീന് ഷാ അഫ്രീദി.
സിറാജ് പുറത്തേക്ക്? സ്പിന്നറെ ഉള്‍പ്പെടുത്തിയേക്കും; ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റില്‍ മാറ്റത്തിന് സാധ്യത
ഇതിനിടെ പാക് ടീമിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ പാക് താരം കമ്രാന്‍ അക്മല്‍ രംഗത്തെത്തി. ചിലരുടെ അഹങ്കാരമാണ് പാക് ടീമിന്റെ തകര്‍ച്ചയ്ക്ക് കാരണം. പാകിസ്ഥാന് ബിസിസിഐയെ കണ്ടു പഠിക്കാന്‍ തയ്യാറവണമെന്നും കമ്രാന്‍ അക്മല്‍ പറഞ്ഞു. അക്മലിന്റെ വാക്കുകള്‍… ”പിസിബിയുടെ സമീപനമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. ബോര്‍ഡിലെ ചിലരുടെ ഈഗോ കാരണം പാക് ടീം ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്. പ്രൊഫഷണലിസം എന്താണെന്ന് പാകിസ്ഥാന് ബിസിസിഐയെ കണ്ടുപഠിക്കണം.” അക്മല്‍ തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ തുടര്‍ന്നു… ”ബിസിസിഐയുടെ ടീം സെലക്ഷന്, നായകന്, കോച്ചുമാര്‍ എന്നിവയെല്ലാം മികച്ചതാണ്. ഈ ഘടകങ്ങളാണ് ഇന്ത്യന്‍ ടീമിനെ ഒന്നാമതെത്തിക്കുന്നത്. ഏകദിന, ട്വന്റി 20 ലോകകപ്പുകളില്‍ ടീം തെരഞ്ഞടുപ്പില്‍ വലിയ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്.” അക്മല്‍ ചൂണ്ടിക്കാട്ടി. താരത്തിന്റെ അഭിപ്രായത്തട് യോജിച്ചും വിയോജിച്ചും ആരാധകരുമെത്തി. പ്രതിഷേധം കനത്തതോടെ അടുത്ത മാസം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരന്പര താരങ്ങള്‍ക്കും പിസിബിക്കും അഗ്നിപരീക്ഷയാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]