
തിരുവനന്തപുരം : എഡിജിപി എംആർ അജിത് കുമാറിനും പി ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച പി.വി അൻവറിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി. ശശിക്കെതിരായ ആരോപണം തളളിയ ഗോവിന്ദൻ, അൻവർ പറയുന്നത് പോലെയുള്ള കാര്യങ്ങൾ ചെയ്യുന്ന ആളല്ല പി ശശിയെന്നും ന്യായീകരിച്ചു. ഗൗരവത്തോടെ ആരോപണം ഉന്നയിച്ചാൽ ഗൗരവ മുള്ളതാകുമോ എന്നായിരുന്നു അൻവറിനെ പരിഹസിച്ച് എംവി ഗോവിന്ദന്റെ മറുപടി.
സർക്കാരിന് അൻവർ നൽകിയ പരാതികളിൽ അന്വേഷണം നടത്തി വരുകയാണ്. പാർട്ടിക്ക് നൽകിയ പരാതിയിലും പരിശോധന നടത്തി വരുന്നു. പി. ശശിക്കെതിരായ പരാതി സെക്രട്ടറിയേറ്റ് ചർച്ച ചെയ്തു. ആരോപണം ഗൗരവമുള്ളതാണങ്കിൽ ഗൗരവത്തോടെ അന്വേഷിക്കും.
സിദ്ദിഖിനായി സംഘങ്ങളായി തിരിഞ്ഞ് വ്യാപക പൊലീസ് തെരച്ചിൽ, സിനിമാസുഹൃത്തുക്കളുടെ ഫോണ് കേന്ദ്രീകരിച്ചും അന്വേഷണം
വലതു പക്ഷ ശക്തികൾക്കും മാധ്യമങ്ങളെ സഹായിക്കും വിധം പിന്നെയും അൻവർ ആരോപണങ്ങൾ ആവർത്തിച്ചു. സർക്കാരിനും പാർട്ടിക്കമെതിരെ വാർത്തശൃഖല സൃഷ്ടിക്കാൻ ശ്രമിച്ചു. ഇത് ഒഴിവാക്കണമായിരുന്നു. വലതുപക്ഷ ശക്തികൾക്ക് ആയുധം നൽകുന്ന പ്രസ്താവനകളിൽ നിന്നും അൻവർ പിൻമാറണം. പാർലമെന്ററി യോഗത്തിലും അൻവർ തിരുത്തണമെന്ന് ആവശ്യപ്പെടും. എഡിജിപി അജിത് കുമാർ- ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കം അന്വേഷണം നടക്കുകയാണ്. ഔദ്യോഗിക കൃത്യ നിർവ്വണത്തിനെതിരാണെങ്കിൽ നടപടിയുണ്ടാകുമെന്നും ഗോവിന്ദൻ വിശദീകരിച്ചു.
‘ഒരു പരാതിയുണ്ട് സാറേ… അല്ലേ വേണ്ട ഈ പട്ട ഞാനിങ്ങ് എടുക്കുവാ…’ സൈറണിട്ടതോടെ തടിയെടുത്ത് കാട്ടാന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]