
അങ്കോള: മണ്ണിടിച്ചിലിൽ ഗംഗാവലിപ്പുഴയിൽ ആഴ്ന്നുപോയ മലയാളി ഡ്രൈവർ അർജുന്റെ ലോറി കണ്ടെത്തി. ലോറിയുടെ ക്യാബിനുള്ളിൽ മൃതദേഹം ഉണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്. ലോറി ഉടമ മനാഫ് കണ്ടെത്തിയത് തന്റെ ലോറിയുടെ ക്യാബിൻ തന്നെയാണെന്ന് സ്ഥിരീകരിച്ചു. അർജുനെ കാണാതായതിന്റെ 71ആം ദിവസമാണ് ലോറിയുടെ അവശിഷ്ടം കണ്ടെടുക്കാൻ കഴിഞ്ഞത്. ഡ്രഡ്ജർ ഉപയോഗിച്ചാണ് ലോഹഭാഗം കരയിലേക്ക് അടുപ്പിക്കുന്നത്. ജൂലായ് 16നാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനെ കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായത്. കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാൽ തെരച്ചിൽ പലപ്പോഴും അനിശ്ചിതത്വത്തിൽ തുടർന്നപ്പോഴും, ഡ്രഡ്ജർ എത്തിച്ചുളള തെരച്ചിലിൽ അർജുനെ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ആ പ്രതീക്ഷയാണ് ഇപ്പോൾ ഏറെ ദുഖപൂർണമാണെങ്കിൽ പോലും ഫലം കണ്ടത്.
അർജുൻ അടക്കം പത്തുപേരാണ് അത്യാഹിതത്തിൽപ്പെട്ടത്. എഴുപേരുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു. കർണാടകയിൽ നിന്ന് തടി കൊണ്ടുവരാൻ മുക്കം സ്വദേശി മനാഫിന്റെ ലോറിയുമായി അർജുൻ ജൂലായ് എട്ടിനാണ് പോയത്.16നാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. കഴിഞ്ഞ ദിവസം ജി പി എസ് സാന്നിദ്ധ്യം ദുരന്ത സ്ഥലത്താണെന്ന് ഭാരത് ബെൻസ് കമ്പനി ലോറി ഉടമയെ അറിയിച്ചതോടെതാണ് അർജുനെ കാണാനില്ലെന്ന വിവരം നാട്ടിൽ അറിഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]