
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എഡിജിപി എം.ആർ അജിത്ത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അദ്ദേഹം ആവർത്തിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇവരെ എഡിജിപി കണ്ടെതെന്നും ആരെ ബോധ്യപ്പെടുത്താനാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.
താൻ കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിച്ചു എന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. സിപിഎം അക്രമം തടയുകയാണ് താൻ ചെയ്തത്. ബിജെപിയും സിപിഎമ്മും പരസ്പരം വർഷങ്ങളായി പിന്തുണ നൽകുന്നവരാണ്. ലാവലിൻ കേസ് തുടർച്ചയായി മാറ്റുന്നത് സംരക്ഷണത്തിന് തെളിവാണ്. സിപിഎം – ബിജെപി അവിഹിത ബന്ധം വർഷങ്ങളായി തുടരുന്നുണ്ട്. തൃശ്ശൂർ സുരേഷ് ഗോപി എടുത്തതല്ല സിപിഎം കൊടുത്തതാണ്. അന്വേഷണത്തിലൂടെ ഒരു ചുക്കും പുറത്തു വരില്ലെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ അന്വേഷണം കിന്വേഷണം എന്ന് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]