
ലഖ്നൗ: എച്ച്ഡിഎഫ്സി ബാങ്ക് ജീവനക്കാരി ജോലിക്കിടെ മരിച്ചു. കസേരയിൽ നിന്ന് താഴെ വീണ് തൽക്ഷണം മരിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ വിഭൂതിഖണ്ഡ് ബ്രാഞ്ചിലെ അഡീഷണൽ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് സദഫ് ഫാത്തിമ (45) ആണ് മരിച്ചത്. ജോലി സമ്മർദ്ദമാണ് മരണ കാരണമെന്ന് സഹപ്രവർത്തകർ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് വിഭൂതിഖണ്ഡ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ രാധാരാമൻ സിംഗ് പറഞ്ഞു.
സദഫ് ഫാത്തിമ ഉച്ചഭക്ഷണം കഴിക്കാൻ പോയപ്പോൾ പെട്ടെന്ന് കസേരയിൽ നിന്ന് ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. വസീർ ഗഞ്ച് സ്വദേശിയാണ് ഫാത്തിമ.
അമിത ജോലി ഭാരം കാരണം മലയാളി സി എ അന്ന സെബാസ്റ്റ്യൻ മരിച്ചതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവം. സംഭവം അത്യന്തം ആശങ്കാജനകമാണെന്നും രാജ്യത്തിലെ നിലവിലെ സാമ്പത്തികാവസ്ഥയുടെ സമ്മർദ്ദത്തിന്റെ പ്രതിഫലനമാണിതെന്നും സമാജ്വാദി പാർട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. കമ്പനികളും സർക്കാർ വകുപ്പുകളും മുൻഗണനകളും തൊഴിൽ സാഹചര്യങ്ങളും പുനർനിർണയിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ ദുരന്തം ഉയർത്തിക്കാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി സർക്കാരിന്റെ പരാജയപ്പെട്ട സാമ്പത്തിക നയങ്ങളാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് അഖിലേഷ് യാദവ് വിമർശിച്ചു. ഏതൊരു രാജ്യത്തിന്റെയും പുരോഗതിയുടെ യഥാർത്ഥ അളവുകോൽ സേവനങ്ങളുടെയോ ഉൽപ്പന്നങ്ങളുടെയോ കണക്കുകളിലെ വർദ്ധനവല്ലെന്നും മറിച്ച് ഒരു വ്യക്തി എത്രമാത്രം മാനസികമായി സ്വതന്ത്രനും ആരോഗ്യവാനും സന്തുഷ്ടനുമാണ് എന്നതാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.
8 മണിക്കൂർ വീതം ആഴ്ചയിൽ 5 ദിവസം ജോലി, മനുഷ്യത്വമില്ലായ്മയ്ക്ക് കടുത്തശിക്ഷ; പാർലമെന്റിൽ ഉന്നയിക്കുമെന്ന് തരൂർ
लखनऊ में काम के दबाव और तनाव के कारण एचडीएफ़सी की एक महिलाकर्मी की ऑफिस में ही, कुर्सी से गिरकर, मृत्यु का समाचार बेहद चिंतनीय है।
ऐसे समाचार देश में वर्तमान अर्थव्यवस्था के दबाव के प्रतीक हैं। इस संदर्भ में सभी कंपनियों और सरकारी विभागों तक को गंभीरता से सोचना होगा। ये देश के… pic.twitter.com/Xj49E01MSs
— Akhilesh Yadav (@yadavakhilesh) September 24, 2024
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]