
ന്യൂഡൽഹി:ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് ഉടമയുമായ മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എപ്പോഴും സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. അടുത്തിടെയാണ് മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടേയും ഇളയ മകനായ അനന്ദ് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും ആഡംബര വിവാഹം നടന്നത്. ഇന്ത്യയിൽ മാത്രമല്ല മറ്റ് രാജ്യങ്ങളിലും ഈ വിവാഹം ചർച്ചയായിരുന്നു.
ഇപ്പോഴിതാ മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനി മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് വെെറലാകുന്നത്. സംവിധായകയും നടിയുമായ സിമി ഗരേവാളാണ് അഭിമുഖം നടത്തിയത്. മുകേഷ് അംബാനിയും ഈഅഭിമുഖത്തിൽ ഉണ്ടായിരുന്നു.
മുകേഷ് അംബാനിയെ അല്ലാതെ ഡേറ്റിന് പോകാൻ ആഗ്രഹിക്കുന്ന ഒരാളുടെ പേര് പറയാൻ നിതയോട് സിമി ആവശ്യപ്പെട്ടു. മുൻ യു എസ് പ്രസിഡന്റ് ‘ബിൽ ക്ലിന്റൺ’ എന്നായിരുന്നു നിതയുടെ മറുപടി. തന്റെ ഭരണകാലത്ത് ലോക ശ്രദ്ധ പിടിച്ചുപറ്റിയ പ്രസിഡന്റായിരുന്നു ബിൽ ക്ലിന്റൺ.
‘നിതാ ക്ലിന്റൺന്റെ കൂടെ ഡേറ്റിന് പോയാൽ എനിക്ക് സിമി നിങ്ങളുടെ കൂടെ ഡേറ്റി ന് പോകാനാണ് ഇഷ്ടം’ എന്ന് തമാശ രൂപത്തിൽ മുകേഷ് അംബാനി പറയുന്നു. തുടർന്ന് മൂവരും ചിരിക്കുന്നുമുണ്ട്. ഏകദേശം 40 വർഷങ്ങൾക്ക് മുൻപാണ് മുകേഷ് അംബാനിയും നിതാ അംബാനിയും വിവാഹിതരാകുന്നത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. അംബാനി കുടുംബത്തിലെ പല കമ്പനികളുടെയും മേൽനേട്ടം വഹിക്കുന്നതും നിത അംബാനിയാണ്. ഇത് കൂടാതെ നർത്തകിയും ഐപിഎൽ ടീമിന്റെ ഉടമയുമാണ് ഇവർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]