
സിഡ്നി: ടെസ്റ്റ് ചരിത്രത്തില്‍ 100 ടെസ്റ്റുകള്‍ കളിക്കുന്ന രണ്ടാമത്തെ മാത്രം വിക്കറ്റ് കീപ്പറെന്ന ചരിത്രനേട്ടത്തിന് നാലു ടെസ്റ്റുകള്‍ മാത്രം ബാക്കിയിരിക്കെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഞെട്ടിച്ചതിനെക്കുറിച്ച് മനസു തുറന്ന് ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പിംഗ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്. 2008ല്‍ ഇന്ത്യക്കെതിരായ അഡ്ലെയ്ഡ് ടെസ്റ്റിനൊടുവിലായിരുന്നു ഗില്‍ക്രിസ്റ്റിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. ക്ലബ് പ്രേരി ഫയർ പോഡ്കാസ്റ്റിലായിരുന്നു ഗില്‍ക്രിസ്റ്റ് ആ സംഭവം ഓര്‍ത്തെടുത്തത്.
2008ല്‍ ഇന്ത്യക്കെതിരായ അഡ്ലെയ്ഡ് ടെസ്റ്റില്‍ കളിക്കുകയായിരുന്നു ഞാന്‍. അതെന്റെ 96-ാം ടെസ്റ്റായിരുന്നു. അതിനുശേഷം വെസ്റ്റ് ഇന്‍ഡീസിലേക്ക് പോകാനുള്ള ഓസ്ട്രേലിയന്‍ ടീമിനൊപ്പമുള്ള യാത്രക്കുള്ള പ്ലാനിംഗിലായിരുന്നു ഞാന്‍. തലേന്ന് രാത്രി ഭാര്യയുമായി ഫോണില്‍ വെസ്റ്റ് ഇന്‍ഡീസിൽ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ മുഴുകി. പിറ്റന്ന് കളിക്കാനിറങ്ങിയപ്പോള്‍ ബ്രെറ്റ് ലീയുടെ പന്തില്‍ വിവിഎസ് ലക്ഷ്മണ് നല്കിയ അനായസ ക്യാച്ച് ഞാന്‍ നിലത്തിട്ടു.
ഇന്ത്യ-ബംഗ്ലാദേശ് മത്സരം നടത്താന്‍ അനുവദിക്കില്ല, ഗ്വാളിയോറില്‍ ബന്ദിന് ആഹ്വാനം ചെയ്ത് ഹിന്ദു മഹാസഭ
സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ ഞാന്‍ ക്യാച്ച് കൈവിടുന്നത് കുറേതവണ ഞാന്‍ നോക്കി നിന്നു. ആ നിമിഷം ഞാന്‍ തീരുമാനിച്ചു. എന്റെ സമയമായെന്ന്. അപ്പോള്‍ തന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ എന്റെ അടുത്ത് നില്‍ക്കുകയായിരുന്ന മാത്യു ഹെയ്ഡനോട് ഞാന്‍ പറഞ്ഞു, എന്റെ കാലം കഴിഞ്ഞുവെന്ന്. വിരമിക്കാനുള്ള സമയമായെന്ന തിരിച്ചറിവായിരുന്നു ആ ക്യാച്ച് കൈവിട്ട സംഭവം. എന്നാല്‍ ഹെയ്ഡന് എന്നോട് പറഞ്ഞത്, വിട്ടുകളയൂ, നിങ്ങളാദ്യമായി കൈവിടുന്ന ക്യാച്ചോ അവസാനമായി കൈവിടുന്ന ക്യാച്ചോ അല്ലല്ലോ ഇത്. അതൊന്നും കാര്യമാക്കേണ്ടെന്ന് ഹെയ്ഡന് പറഞ്ഞെങ്കിലും ആ നിമിഷം ഞാന്‍ തീരുമാനിച്ചിരുന്നു.
14 മത്സരങ്ങളിലെ ഓസീസിന്റെ വിജയക്കുതിപ്പിന് അവസാനം; മൂന്നാം ഏകദിനത്തില്‍ ജയവുമായി ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്
അപ്പോള്‍ എന്റെ മനസില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനമോ അതിനുശേഷം നചക്കാനിരിക്കുന്ന ഇന്ത്യൻ പര്യടനത്തില്‍ കളിക്കാനിരിക്കുന്ന നൂറാം ടെസ്റ്റോ ഇല്ലായിരുന്നു. അങ്ങനെ ഒരു തീരുമാമനമെടുത്തതില് എനിക്കൊരിക്കലും പിന്നീട് ദു:ഖിക്കേണ്ടിവന്നിട്ടില്ല-ഗില്‍ക്രിസ്റ്റ് പറഞ്ഞു. 96 ടെസ്റ്റുകളില്‍ കളിച്ച ഗില്‍ക്രിസ്റ്റ് 17 സെഞ്ചുറികളും 26 അര്‍ധസെഞ്ചുറികളുമടക്കം 5570 റണ്‍സ് നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]